| Saturday, 10th May 2014, 12:10 pm

വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് നായക പദവിയില്‍ നിന്ന് നീക്കിയതിനു തൊട്ടു പിന്നാലെയാണ് ഡാരന്‍ സമി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സമിക്കു പകരം വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിനാണ് വുന്ന ടെസ്റ്റ് പരമ്പരകളില്‍ ക്യാപ്റ്റനാവുക. അതേ സമയം സമി  20 ട്വന്റിയിലും ക്യാപ്റ്റനായി തന്നെ തുടരും. ഏകദിനത്തിലും തന്റെ സാന്നിധ്യമുണ്ടാവും എന്നും സമി ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

2007ല്‍ ട തന്റെ 23ാം വയസിലാണ് ഡാരന്‍ സമി ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. എട്ട് ടെസ്റ്റ് മാച്ചുകള്‍ക്ക് ശേഷം 2010 ഒക്ടോബറില്‍ സമി ടെസ്റ്റ് ക്രിക്കറ്റിലെ നായകനുമായി. 38 ടെസ്റ്റുകളാണ് ആകെ കളിച്ചത്.

2012ല്‍ വെസ്റ്റ് ഇന്‍ഡീസ് ലോക ടി20 കിരീടം നേടിയത് ഡാരന്‍ സമിയുടെ നായകത്വത്തിലായിരുന്നു. സമി ക്യാപ്റ്റനായ മത്സരങ്ങളില്‍ എട്ട് മത്സരങ്ങള്‍ വിജയിക്കുകയും 12 മത്സരങ്ങള്‍ പരാജയപ്പെടുകയുും ചെയ്തിരുന്നു. 10 മത്സരങ്ങള്‍ സമനിലയിലുമാണ് അവസാനിച്ചത്. ഇത് സമിയെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more