അമേരിക്കയില്‍ ജോര്‍ജ് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ വംശീയ അധിക്ഷേപത്തിന് എതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ഇന്ത്യയില്‍ വെച്ച് താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ട് കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് വിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമി.
ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെയായിരുന്നു താരത്തിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായത്. താന്‍ മാത്രമല്ല ശ്രീലങ്കന്‍ താരം തിസാര പെരേരയേയും ഇത്തരത്തില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായതായി സമി പറഞ്ഞു.
എന്നാല്‍ അന്ന് താന്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സമിയുടെ തുറന്നുപറച്ചില്‍. ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് ‘കാലു’ എന്നാണ് പലരും വിളിച്ചിരുന്നത്. തന്നെ മാത്രമല്ല ശ്രീലങ്കന്‍ താരം തിസാര പെരേരയേയും കാണികള്‍ ഇങ്ങനെ വിളിച്ചിരുന്നു. കരുത്തരെന്ന നിലയിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് അന്ന് കരുതിയിരുന്നതെന്നും അങ്ങനെയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും ഈ തിരിച്ചറിവ് തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് ഐ.സി.സിയോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സമി ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ