മഗ്രാത്തിനേയും വസീം അക്രത്തെപ്പോലെയുമല്ല അവന്‍; സൂപ്പര്‍ താരത്തിന് പ്രശംസയുമായി ഡാരന്‍ ലാമോന്‍
Sports News
മഗ്രാത്തിനേയും വസീം അക്രത്തെപ്പോലെയുമല്ല അവന്‍; സൂപ്പര്‍ താരത്തിന് പ്രശംസയുമായി ഡാരന്‍ ലാമോന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st January 2025, 5:13 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്‌നിയിലെ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ തകര്‍ക്കാന്‍ സഹായിച്ചത് ബുംറയുടെ മികച്ച ബൗളിങ്ങാണ്. 30 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

മാത്രമല്ല രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തിലെ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് താരം സ്വന്തമാക്കിയത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായ ഡാരന്‍ ലോമാന്‍. ഇതിഹാസ താരങ്ങളായ വസീം അക്രത്തിനേയും ഗ്ലെന്‍ മഗ്രാത്തിനേക്കാളും മികച്ച താരമാണ് ബുംറയെന്ന് അദ്ദേഹം പറഞ്ഞു.

ബുംറയെക്കുറിച്ച് ഡാരന്‍ പറഞ്ഞത്

‘രോഹിത് ശര്‍മ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ജസ്പ്രീത് ബുംറയാണ് അടുത്ത നായകന്‍. പെര്‍ത്തില്‍ അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബൗളറാണ് അവന്‍.

ഞാന്‍ വസീം അക്രത്തെയും ഗ്ലെന്‍ മഗ്രാത്തിനെയും കണ്ടിട്ടുണ്ട്, പക്ഷേ അവരാരും ജസ്പ്രീത് ബുംറയെപ്പോലെ ഒരു പരമ്പരയെ സ്വാധീനിച്ചിട്ടില്ല. 2013-14 ആഷസ് വിജയത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ മികച്ചുനിന്നു. 30 വിക്കറ്റ് വീഴ്ത്തിയ ബുംറ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കു.

പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ 30-കളുടെ മധ്യത്തിലാണെങ്കിലും ഓസ്ട്രേലിയയുടെ ബാറ്റിങ് യൂണിറ്റ് ഭാവിയില്‍ ആശങ്ക ഉയര്‍ത്തുന്നു. ഡാരന്‍ ലേമാന്‍ പി.ടി.ഐയോട് പറഞ്ഞു.

സിഡ്‌നിയിലും ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനെല്ലാം പുറമെ താരത്തെ ഒരു തകര്‍പ്പന്‍ റെക്കോഡും സിഡ്ണിയില്‍ കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്.

ഇനിയുള്ള അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാല്‍ ബുംറയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. 2000-2001 വര്‍ഷത്തെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹര്‍ഭജന്‍ സിങ് ഈ നേട്ടത്തില്‍ എത്തിയത്.

 

Content Highlight: Darren lehmann Talking About Jasprit Bumrah