നെറ്റ്ഫ്ളിക്സിലെ ജര്‍മന്‍ സീരിസായ ഡാര്‍കിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുമുള്ള ഡാര്‍ക് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് ജൂണ്‍ 27 ശനിയാഴ്ച സീരിസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.
ജര്‍മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരിസാണ് ഡാര്‍ക്. 2017ല്‍ ആദ്യ സീസണ്‍ ഇറങ്ങിയ സമയം മുതല്‍ ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഡാര്‍ക് മുന്നേറിയത്.
2019ല്‍ രണ്ടാം സീസണ്‍ ഇറങ്ങിയപ്പോഴേക്കും ഈ സീരിസ് നെറ്റ്ഫ്ളിക്സിലെ ഏറ്റവും പോപ്പുലറായ സീരിസുകളിലൊന്നായിരുന്നു.ഡാര്‍കിലെ സയന്‍സ് ഫിക്ഷന്‍ തിയറികളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഓരോ ഫാന്‍സ് പേജുകളിലും നടക്കുന്നത്.
രണ്ടാം സീസണിന്റെ അവസാന ഭാഗം ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം സീസണിനായി വലിയ ആകാംക്ഷയിലാണ് ഡാര്‍ക് കണ്ടവരില്‍ ഒട്ടുമിക്കവരും.
സീരിസിലെ കഥയുടെ സ്വഭാവമനുസരിച്ച് മൂന്നാം സീസണ്‍ അവസാന ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം സീസണില്‍ 2020 ജൂണ്‍ 27നെയാണ് സര്‍വനാശത്തിന്റെ ദിനമായി പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ആണ് ഡാര്‍ക്കിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്യുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ