ചെന്നൈ: രജനീകാന്തിനെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദര്‍ബര്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല.
ഇപ്പോഴിതാ പരസ്യമായി രജനീകാന്തിനും സംവിധായകന്‍ എ.ആര്‍ മുകുകദോസിനും എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിതരണക്കാരുടെ സംഘടന. ചിത്രം പരാജയമാകാന്‍ പ്രധാന കാരണം രജനീകാന്തിന്റെയും സംവിധായകന്റെയും അമിത പ്രതിഫലമാണെന്നാണ് ഇവരുടെ വാദം.
താരങ്ങള്‍ക്കും സംവിധായകനും നല്‍കിയ അമിത പ്രതിഫലമാണ് ചിത്രത്തിന്റെ ചെലവ് വര്‍ധിപ്പിച്ചത് എന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് ടി രാജേന്ദര്‍ ആരോപിച്ചു.
ദര്‍ബാറിലെ അഭിനയത്തിന് 90 കോടിയോളം രൂപയാണ് രജനീകാന്ത് വാങ്ങിയത്. സംവിധായകന്‍ മുരുകദോസ് 35 കോടിയും നായികയായ നയന്‍താര 5 കോടി രൂപ വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
70 കോടിയിലധികം രൂപ ചിത്രം നഷ്ടമുണ്ടാക്കിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നേരത്തെ വിതരണക്കാരില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ എ.ആര്‍ മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദര്‍ബാര്‍ വിതരണത്തിനെടുത്ത തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചെന്നും ഈ നഷ്ടം രജനീകാന്ത് നികത്തണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിതരണക്കാര്‍ തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് മുരുകദോസിന്റെ പരാതി.
നിരവധി ബോളിവുഡ് താരങ്ങളാണ് ദര്‍ബാറില്‍ അഭിനയിച്ചത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബര്‍, ദാലിബ് താഹില്‍, ജതിന്‍ സര്‍ന എന്നീ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video