വല്ലേറ്റ: മാധ്യമപ്രവര്‍ത്തക ഡാഫ്നേ കരുവാന ഗലീസിയെ വധിക്കാന്‍ ഉപയോഗിച്ച കാര്‍ ബോംബ് നിയന്ത്രിച്ചത് മൊബൈല്‍ഫോണ്‍ വഴി.അഴിമതിക്കേസുകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അന്താരാഷ്ട്ര കുറ്റാന്വേഷണ ലേഖിക ഡാഫ്നേ കഴിഞ്ഞ ദിവസമായിരുന്നു മാള്‍ട്ടയിലെ മോസ്റ്റ നഗരത്തിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു സ്വന്തം കാറിനുള്ളില്‍ വെച്ച് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ഓണ്‍ലൈന്‍വഴിയുള്ള നിര്‍ദേശാനുസരണം ആയിരിക്കണം ഫോണ്‍ നിര്‍മ്മിച്ചതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. മൊബൈല്‍ ഫോണിന്റെ സാനിധ്യം സ്ഥിതികരിച്ചതോടെ വിദേശത്ത് നിന്ന് വിദഗ്ദ്ധ അന്വേഷകരെ കൊണ്ടുവരാനാണ് മാള്‍ട്ടന്‍ സര്‍ക്കാരിന്റെ തീരുമാനം.
കാറില്‍ നിന്നും ലഭിച്ച സ്‌ഫോടനവസ്തുക്കളുടെ പരിശോധനയില്‍ അത് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളതല്ലെന്നും അത്തരം സാധനങ്ങള്‍ മാള്‍ട്ടയില്‍ കിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടന വസ്തുക്കള്‍ വിദേശത്ത് നിന്ന് കൊണ്ട് വന്നതാകുമെന്നാണ് പൊലീസ് നിഗമനം.
അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള കിരാതമായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ജോസഫ് മസ്‌ക്കാറ്റ് മാള്‍ട്ടയെ പിടിച്ചു കുലുക്കിയ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടയാളാണ് ഗലീസിയ.
ഊര്‍ജ്ജമന്ത്രിയും പ്രധാനമന്ത്രിയുടെ ഭാര്യയുമായ മിഷേലിന്റെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ പാനമയില്‍ കമ്പനികളുണ്ടെന്ന ആരോപണം നിഷേധിച്ചു കൊണ്ട് പ്രധാനമന്ത്രിയും ഊര്‍ജ്ജമന്ത്രിയും രംഗത്ത് വരികയും ചെയ്തു. മരിക്കുന്നതിന് തൊട്ട് മുമ്പ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് എതിരേയുള്ള അഴിമതി ആരോപണങ്ങള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.