| Monday, 28th September 2015, 10:51 am

ആദിവാസികളെ അധിക്ഷേപിക്കുന്നവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നുന്നത്; ഭാരതിപുരം ശശിക്കെതിരെ ധന്യാ രാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അച്ഛനും അമ്മയും പണിക്ക് പോയ ശേഷം ബലാത്സംഗം ചെയ്യപ്പെട്ട ഒരു ചെറിയ പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ള അവസ്ഥ നേരിട്ട കണ്ട എന്നെ പോലുള്ളവര്‍ക്ക് ആദിവാസികളെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരെ കാണുമ്പോള്‍ പ്രതിഷേധിക്കുകയല്ല അവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നുക,അല്ലെങ്കില്‍ അതിനപ്പുറത്ത് എന്തെങ്കിലും ചെയ്യാനാണ് തോന്നുക.



തയ്യാറാക്കിയത്‌ : ആര്യ പി


തിരുവനന്തപുരം: ചൊറി പിടിച്ച് ദുര്‍ഗന്ധം വമിക്കുന്നവരാണ് ആദിവാസി സ്ത്രീകളെന്ന കെ.പി സി സി വൈസ് പ്രസിഡന്റ് ഭാരതീയ പുരം ശശിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്‍.

ആദിവാസികളെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരെ കാണുമ്പോള്‍ പ്രതിഷേധിക്കുകയല്ല അവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നുകയെന്ന് ധന്യ പറയുന്നു.

“തട്ടിപ്പുകാരിയായ സരിതയുമായി താരതമ്യപ്പെടുത്തിയത് സരിതയ്ക്ക് വിലയില്ല, അതുപോലെ ആദിവാസികള്‍ക്കോ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്കോ വിലയില്ല എന്ന് കാണിക്കാന്‍ വേണ്ടിയാണെന്നും ധന്യ പറയുന്നു.

അവരുടെ ഉള്ളിലിരിപ്പാണ് ഈ രീതിയില്‍ പുറത്ത് വരുന്നത്. ആദിവാസി സ്ത്രീ എന്ന് പറയുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുക മേപ്പാടിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പതിനഞ്ചുകാരി പെണ്ണാണ്. അവള്‍ പകുതി ഭ്രാന്തിയായി മാറി. അവള്‍ക്ക് പകുതി കാഴ്ചയേ ഉള്ളൂ.

വീടിന്റെ മണ്‍ഭിത്തിയില്‍ നെറ്റിയിട്ട് കുത്തി അലറി കരയുകയും ചിരിക്കുകയും ചെയ്യുകയാണ്.  പൊടിഞ്ഞ ചോര നെറ്റിയില്‍ ഭസ്മം പോലെ വാരി തേച്ച് മുഴുഭ്രാന്തിയായി ഇരിക്കുകയാണ് അവള്‍.

അച്ഛനും അമ്മയും പണിക്ക് പോയ ശേഷം ബലാത്സംഗം ചെയ്യപ്പെട്ട ഒരു ചെറിയ പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ള അവസ്ഥ നേരിട്ട കണ്ട എന്നെ പോലുള്ളവര്‍ക്ക് ആദിവാസികളെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരെ കാണുമ്പോള്‍ പ്രതിഷേധിക്കുകയല്ല അവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നുക,അല്ലെങ്കില്‍ അതിനപ്പുറത്ത് എന്തെങ്കിലും ചെയ്യാനാണ് തോന്നുക.


അതുപോലെ തന്നെ, വിതുരയില്‍ കാട്ടില്‍ തടിവെട്ടാന്‍ വന്ന ആളുകള്‍  ബലാത്സംഗം ചെയ്ത ലത എന്ന പെണ്‍കുട്ടി, പിന്നീട് അവള്‍ ഗര്‍ഭിണിയായി ഒറ്റയ്ക്ക് ഒരു കാട്ടിനകത്ത് ചെറിയ ഷെഡ്ഡില്‍ –  അതിനെ ഷെഡ്ഡ് എന്ന് തന്നെ പറയാന്‍ പറ്റില്ല –  അവള്‍ തന്നെ രണ്ട് കോല്‍ വെച്ച് കെട്ടിയുണ്ടാക്കിയ ഒരു മറയ്ക്കകത്ത് ചെളിത്തറയില്‍ പ്രസവിച്ച് സ്വന്തം കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്ന അവളുടെ അവസ്ഥ…


കെ.പി.സി.സി വൈസ്പ്രസിഡന്റ് ഭാരതിപുരം ശശിക്കെതിരെ കെ.പി.സി.സി ഓഫീസിനുമുന്നില്‍ ധന്യാ രാമന്‍ പ്രധിഷേധിക്കുന്നു.  (ചിത്രം : രാഹുല്‍ ഹമ്പിള്‍ സനല്‍)


ഒന്നര മാസം പ്രായമുള്ള കുഞ്ഞടക്കം 2 മക്കള്‍ മരിക്കാന്‍ കിടന്നപ്പോള്‍ ഇടാന്‍ തുണി ഇല്ലാത്തതു കൊണ്ട് ആശുപത്രിയില്‍ പോകാത്ത ചീപ്രതെ അമ്മ, പ്രസവത്തോടെ മരിച്ച ചേച്ചിയുടെ 7 മക്കളെയും തന്റെ 3 മക്കളെ അടക്കം 10 കുട്ടികളെ പട്ടിണി അറിയിക്കാതെ വളര്‍ത്തിയ ബിന്ദു, ഇടയ്‌ക്കെല്ലാം ഒരു പാല്‌പൊടി വാങ്ങാന്‍ നിവര്‍ത്തി ഇല്ലാതിരുന്ന അവരുടെ നിസ്സഹായത … പാലൊഴിച്ചു പഞ്ചസ്സാരയിട്ടു ഒരു ചായക്ക് വേണ്ടി മകന്‍ കരയുമ്പോള്‍ ചെരുവം നിറയെ കട്ടന്‍ ചായയില് മുട്ട പൊട്ടിചൊഴിച അമ്മ. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ആദിവാസികളുണ്ട് ഞങ്ങള്‍ക്കിടയില്‍.

അതുപോലെ തന്നെ, വിതുരയില്‍ കാട്ടില്‍ തടിവെട്ടാന്‍ വന്ന ആളുകള്‍  ബലാത്സംഗം ചെയ്ത ലത എന്ന പെണ്‍കുട്ടി, പിന്നീട് അവള്‍ ഗര്‍ഭിണിയായി ഒറ്റയ്ക്ക് ഒരു കാട്ടിനകത്ത് ചെറിയ ഷെഡ്ഡില്‍ –  അതിനെ ഷെഡ്ഡ് എന്ന് തന്നെ പറയാന്‍ പറ്റില്ല –  അവള്‍ തന്നെ രണ്ട് കോല്‍ വെച്ച് കെട്ടിയുണ്ടാക്കിയ ഒരു മറയ്ക്കകത്ത് ചെളിത്തറയില്‍ പ്രസവിച്ച് സ്വന്തം കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്ന അവളുടെ അവസ്ഥ… അത് അവളുടെ മനക്കട്ടി കൂടിയാണ്, നമ്മുടെ പ്രസവം പത്തും അന്‍പതും പേര് ആഘോഷമാക്കുമ്പോള്‍ അവള്‍ സ്വന്തം കുഞ്ഞിനെ പൊതിയാന്‍ ഒരു തുണിപോലുമില്ലാതെ ചെളിത്തറയില്‍ ഇട്ട് വിശപ്പടക്കാന്‍ കാട്ടില്‍ പോയി മുതുവാന്‍ കിഴങ്ങ് വെട്ടി പുഴുങ്ങി തിന്ന അവളെപ്പോള്ളവര്‍.

ഇത്തരത്തിലുള്ള നിരവധി ആദിവാസികളുണ്ട്, ഒരു നേരത്തെ വിശപ്പടക്കാന്‍ പാടുപെടുന്നവര്‍ നിരവധിയാണ്. വളരെ ചുരുക്കം പേരുമാത്രമേ മൂന്നു നേരം ആഹാരം കഴിച്ച് ജീവിക്കുന്നുള്ളു.

ഒരു ലക്ഷം കോടി ചിലവാക്കിയിട്ട് ആദിവാസികള്‍ക്ക് സ്വന്തം വകുപ്പിലുള്ള തൊഴില്‍ പോലും കിട്ടുന്നില്ല. 108 ഓര്‍ഫനുകള്‍ ഉണ്ട്. 20 ഓളം എം.ആര്‍.എഫുകള്‍ ഉണ്ട്. ഇത്രയും കുട്ടികളുടെ കോടിക്കണക്കിന് രൂപയുടെ യൂണിഫോമാണ് വെളിയില്‍ കുത്തകമുതലാളിമാര്‍ക്ക് തയ്ക്കാനായിട്ട് കൊടുക്കുന്നത്.

അത് തന്നെ ഞങ്ങളുടെ അന്‍പതോ നൂറോ ആളുകളെ വെച്ച് ചെയ്യിക്കുകയാണെങ്കില്‍ അത്രയെങ്കിലും പേരുടെ കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോകും.


ഞങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ്. യൂത്ത് കമ്മീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് പട്ടിണി മരണം സംഭവിക്കുന്നത് അരി പൂഴ്ത്തിവെച്ചിട്ടാണെന്ന്. അവന്റെയൊക്കെ വിവരം എത്രയുണ്ടെന്ന് നോക്കണം.


വേദിയില്‍ വിവാദ പ്രസ്താവന നടത്തുന്ന ഭാരതിപുരം ശശി (ചിത്രം : കൈരളി ടി.വി)


ദളിതരും ആദിവാസികളും തമ്മില്‍ വ്യത്യാസമില്ല കാരണം സാമൂഹ്യപരമായി മാറ്റം വന്നവരെ പട്ടികജാതിയെന്നും മാറ്റം വരാത്തവരെ പട്ടികവര്‍ഗമെന്നും തരതിരിച്ചെന്ന് മാത്രം.

ഞങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ്. യൂത്ത് കമ്മീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് പട്ടിണി മരണം സംഭവിക്കുന്നത് അരി പൂഴ്ത്തിവെച്ചിട്ടാണെന്ന്. അവന്റെയൊക്കെ വിവരം എത്രയുണ്ടെന്ന് നോക്കണം.

ഈ ഒരു രൂപയുടെ അരി മേടിക്കാന്‍ ഇവര്‍ കാട്ടില്‍ നിന്ന് ആയിരത്തിയഞ്ഞൂറ് രൂപ രണ്ടായിരം രൂപ മുടക്കിയിട്ട് പോണം. ഒരു രൂപയുടെ അരി എന്ന് പറയാന്‍ എളുപ്പമാണ്. അവര്‍ അത് വേണ്ടാന്ന് വെക്കാന്‍ കാരണം തന്നെ ഈ അരി മേടിക്കാന്‍ ജീപ്പിന് ആയിരവും രണ്ടായിരവും കൊടുത്ത് പോകാന്‍ കഴിയാത്തതുകൊണ്ടാണ്.

തൊഴിലില്ലായ്മ പരിഹരിക്കാനോ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ ഇവര്‍ മനപൂര്‍വം ശ്രമിക്കാത്തതാണ്. എന്നിട്ട് ഞങ്ങളുടെ ആളുകളെ  കുറ്റം പറയുകയെന്ന് പറയുമ്പോള്‍ അതില്‍ അങ്ങേയറ്റത്തെ വിഷമവും പ്രതിഷേധവുമുണ്ട്.” -ധന്യ പറയുന്നു.

ഭാരതിപുരം ശശിക്കെതിരെ ഐ.ജി മനോജ് എബ്രഹാമിന് ഇന്ന് രേഖാമൂലം പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ചൊറി പിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാന്‍ വരുമെന്നും അതില്‍ മുഖ്യമന്ത്രി തെറ്റുകാരനല്ലന്നുമായിരുന്നു ഭാരതിപുരം ശശിയുടെ പ്രസ്താവന.

താന്‍ ഒരിക്കല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ ചൊറി പിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന ഒരു ആദിവാസി സ്ത്രീ ആവിടെ ഇരുപ്പുണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു. പ്രസംഗത്തിന്റെ തുടക്കം.

ഇവരെ പോലുള്ള ചൊറിപിടിച്ച ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാനെത്തുമെന്നും അത് മുഖ്യമന്ത്രിയുടെ തെറ്റല്ല എന്നുമായിരുന്നു ഭാരതിപുരം ശശിയുടെ പ്രസംഗം.

കൊല്ലം പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ്(ബി) വിട്ടുവന്നവരെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു കെപിസിസി വൈസ് പ്രസിഡന്റിന്റെ വിവാദ പ്രസംഗം.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും തെറ്റിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more