മാരക്കാനയില്‍ ബ്രസീല്‍ ലോകകപ്പ് ഉയര്‍ത്തിയതിലൂടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടുന്ന താരമായിരിക്കുകയാണ് ബ്രസീലിന്റെ ഡാനി ആല്‍വേസ്. ട്രോഫികളുടെ കാര്യത്തില്‍ മെസ്സി, ഇനിയസ്റ്റ, റ്യാന്‍ ഗിഗ്‌സ് തുടങ്ങിയ താരങ്ങളെയെല്ലാം പിന്തള്ളിയാണ് ആല്‍വേസ് ഒന്നാമതെത്തിയിരിക്കുന്നത്.
സെവിയ്യയില്‍ യുവേഫ കപ്പടിച്ച് തുടങ്ങിയ ആല്‍വേസിന് ബാഴ്‌സയിലാണ് ഏറ്റവും വലിയ ബ്രേക്ക് ത്രൂ ലഭിച്ചത്. മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് ലാ ലീഗ കിരീടങ്ങളുമാണ് നൗകാംപില്‍ താരം നേടിയത്.
ആല്‍വേസിന് മുന്നില്‍ ഇനിയുള്ളത് ബ്രസീല്‍ ടീമിനൊപ്പം ഒരു ലോകകപ്പ് നേടുകയെന്നതാണ്. ബ്രസീലിനൊപ്പമുള്ള ആല്‍വേസിന്റെ നാലാം കിരീടമാണ് കോപ്പ.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബ്രസീല്‍ ഇന്നലെ കോപ്പ കിരീടം നേടിയത്. 3-1നാണ് റിയോഡി ജനീറയില്‍ കാനറികള്‍ പെറുവിനെ തകര്‍ത്തത്.