| Sunday, 4th February 2024, 10:38 am

അന്ന് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പോൾ കൂട്ടുകാർ പറഞ്ഞ ആ കാര്യമാണ് വാലിബനിലൂടെ സാധ്യമായത്; വാലിബനിലെ ചമതകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു വാലിബൻ. ആദ്യ ദിനം സിനിമ സമ്മിശ്ര പ്രതികരണം നേടിയപ്പോൾ പിന്നീട് അങ്ങോട്ട് മികച്ച സിനിമ എന്ന നിലയിൽ അഭിപ്രായങ്ങൾ വരാൻ തുടങ്ങിയിരുന്നു. മലയാളത്തിനു പുറമേ അന്യഭാഷയിലെ താരങ്ങളാണ് വാലിബനിൽ കൂടുതൽ ഭാഗമായിട്ടുള്ളത്.

ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ചമതകനെ പ്രേക്ഷകരാരും മറക്കാൻ ഇടയില്ല. സിനിമയിൽ ഉടനീളം വലിബനെ പിന്തുടരുന്ന ചമതകനെ അവതരിപ്പിച്ചിട്ടുള്ളത് കന്നഡ നടൻ ഡാനിഷ് സേട്ടാണ്.

മോഹൻലാലിനെ കുറിച്ച് പറയുകയാണ് ഡാനിഷ്.
കോളേജ് പഠിക്കുന്ന സമയത്ത് തന്റെ മലയാളി സുഹൃത്തിനൊപ്പം സാഗർ ഏലിയാസ് ജാക്കി സിനിമ കണ്ടിരുന്നുവെന്നും അന്ന്, തന്നോട് ഒരിക്കൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണമെന്ന് കൂട്ടുകാർ പറഞ്ഞെന്നും ഡാനിഷ് പറയുന്നു. കൂടിയുള്ളവരെ നന്നായി സപ്പോർട്ട് ചെയ്യുന്ന നല്ലൊരു മനുഷ്യൻ കൂടെയാണ് മോഹൻലാലെന്ന് ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖത്തിൽ ഡാനിഷ് പറഞ്ഞു.

‘കോളേജിൽ പഠിക്കുമ്പോൾ മലയാളി സുഹൃത്തിനൊപ്പം പോയാണ് സാഗർ ഏലിയാസ് ജാക്കി കാണുന്നത്. അന്ന് കൂട്ടുകാർ പറഞ്ഞു ഒരു ദിവസം നീ അയാൾക്ക് ഒപ്പം അഭിനയിക്കണമെന്ന്. അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിച്ചു. വാലിബനിലൂടെ അത് സാധ്യമായി. മോഹൻലാലിനൊപ്പം അഭിനയിക്കാനായത് അതിഗംഭീര അനുഭവമായിരുന്നു. അദ്ദേഹം മികച്ച നടനൊപ്പം നല്ല മനുഷ്യനുമാണ്.

സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോഴെല്ലാം ഒപ്പമുള്ളവരെ നന്നായി സഹായിക്കും. ചൂതാട്ടകേന്ദ്രത്തിലെ രംഗമെല്ലാം ചെയ്യാൻ അദ്ദേഹത്തിന്റെ സഹായമുണ്ടായി. സിനിമയുടെ പ്രൊമോഷനിടെ ഒരു ആങ്കർ എന്നെ കൊമേഡിയൻ എന്ന് അഭിസംബോധന ചെയ്തു, അപ്പോൾ മോഹൻലാൽ ഇയാൾ നല്ലൊരു നടൻ കൂടിയാണെന്ന് തിരുത്തി.

ഇങ്ങനെ എല്ലാവരെയും ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന നല്ല മനുഷ്യനാണ് മോഹൻലാൽ,’ഡാനിഷ് സേട്ട് പറയുന്നു.

Content Highlight: Danish Seth Talk About Mohanlal

We use cookies to give you the best possible experience. Learn more