അവന്‍ വിരാടിന്റെ അടുത്തുപോലുമെത്തില്ല; തുറന്ന് പറഞ്ഞ് ഡാനിഷ് കനേരിയ
Sports News
അവന്‍ വിരാടിന്റെ അടുത്തുപോലുമെത്തില്ല; തുറന്ന് പറഞ്ഞ് ഡാനിഷ് കനേരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st September 2024, 7:47 am

ലോകമെമ്പാടും ആരാധകരുള്ള മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. പലപ്പോഴും വിരാടിനെയും പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിനേയും താരതമ്യപ്പെടുത്തി മുന്‍ താരങ്ങള്‍ രംഗത്ത് വരാറുണ്ട്. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ ഇരുവരേയും താരതമ്യം ചെയ്ത് സംസാരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം പ്രകടനം കാഴ്ചവെക്കുന്ന ബാബര്‍ അന്താരഷ്ട്ര ക്രിക്കറ്റില്‍ വിരാടിലേക്കാള്‍ ഏറെ പിന്നിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിരാട് നേടിയ റണ്‍സ് തന്നെ ഇരുവരും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നു എന്നാണ് മുന്‍ താരം പറഞ്ഞത്. മാത്രമല്ല മാധ്യമങ്ങള്‍ അവരുടെ ടി.ആര്‍.പി ഉയര്‍ത്തുവാനാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാക്കുന്നതെന്നും ഡാനിഷ് പറഞ്ഞു.

‘ആരാണ് ഈ താരതമ്യ ഗെയിം ഉണ്ടാക്കുന്നത്? ഈ താരതമ്യങ്ങളില്‍ ഞാന്‍ മടുത്തു. ലോകമെമ്പാടും വിരാട് കോഹ്‌ലി നേടിയ റണ്‍സ് നോക്കൂ. അവന്‍ ഒരു വലിയ കളിക്കാരനാണ്, കനേരിയ സ്‌പോര്‍ട്‌സ് ടോക്കില്‍ പറഞ്ഞു. വിരാട് കോഹ്‌ലി ഒരു ഇതിഹാസമാണ്, അവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍, അദ്ദേഹത്തിന്റെ പ്രഭാവലയം മറ്റൊരു തലത്തിലാണ്.

ഇരുവരെയും താരതമ്യപ്പെടുത്തുന്ന ഒഴിവാക്കാന്‍ ബാബറിന് വിരാടിനോട് അടുപ്പം പോലുമില്ല. ടി.ആര്‍.പി ലക്ഷ്യമാക്കിയുള്ള ചാനലുകളാണ് ഈ കോലാഹലങ്ങളെല്ലാം സൃഷ്ടിക്കുന്നത്. രണ്ടിന്റെയും താരതമ്യത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ചോദ്യങ്ങള്‍ ചോദിച്ചില്ല. അക്കങ്ങള്‍ നോക്കൂ. ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍, നിങ്ങള്‍ക്ക് അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം,’ ഡാനിഷ് കമേരിയ പറഞ്ഞു.

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

ഇതേത്തുടര്‍ന്ന് കനത്ത വിമര്‍ശനങ്ങളാണ് ടീമിന് അഭിമുഖീകരിക്കേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം മികച്ച പ്രകടനം നടത്തിയില്ലായിരുന്നു. ആദ്യ ഇന്നിങ്സില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ താരം 22 റണ്‍സ് നേടിയാണ് മടങ്ങിയത്.

 

Content Highlight: Danish Kaneria Talking About Virat Kohli And Pakistan Player