ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.
ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഓപ്പണിങ് ഇറങ്ങിയ രോഹിത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലായിരുന്നു. ഇതോടെ പല താരങ്ങളും രോഹിത്തിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ബൗളര്‍ ഡാനിഷ് കനേരിയയും രോഹിത്തിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ നിന്ന് രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിനെ ഉള്‍പ്പെടുത്താനാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ പറഞ്ഞത്.
‘രോഹിത് ശര്‍മ തന്റെ ബാറ്റിങ് സ്ലോട്ട് മാറ്റണമെന്ന് എനിക്ക് തോന്നുന്നു. ശുബ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ഇന്ത്യന്‍ ടീമിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മൂന്നിലും നാലിലും സ്‌കോറിങ് റേറ്റിനെ സഹായിക്കും. ബാറ്റിങ് നിര നിയന്ത്രിക്കുന്നതില്‍ ഗംഭീറിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും,’ ഡാനിഷ് കനേരിയ.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content Highlight: Danish Kaneria Talking About Rohit Sharma