വിജയം മാനവികതക്ക് സമര്‍പ്പിക്കൂ, ദൈവം ക്രൂരത പൊറുക്കിക്കില്ല; ഗസക്ക് സെഞ്ച്വറി സമര്‍പ്പിച്ച റിസ്വാനോട് പാക് സൂപ്പര്‍താരം
icc world cup
വിജയം മാനവികതക്ക് സമര്‍പ്പിക്കൂ, ദൈവം ക്രൂരത പൊറുക്കിക്കില്ല; ഗസക്ക് സെഞ്ച്വറി സമര്‍പ്പിച്ച റിസ്വാനോട് പാക് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th October 2023, 9:24 pm

ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാക് സൂപ്പര്‍ താരം മുഹമ്മദ് റിസ്വാനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ റിസ്വാനെതിരെ സ്വന്തം മണ്ണില്‍ നിന്നുതന്നെ വിമര്‍ശന സ്വരം ഉയരുകയാണ്. മുന്‍ പാക് താരവും സൂപ്പര്‍ സ്പിന്നറുമായ ഡാനിഷ് കനേരിയയാണ് റിസ്വാനെതിരെ രംഗത്തെത്തിയത്.

 

 

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് പിന്നാലെയാണ് കനേരിയ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

മത്സരത്തില്‍ മുഹമ്മദ് റിസ്വാന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ബാബര്‍ അസമിനൊപ്പം റിസ്വാന്‍ നടത്തിയ ചെറുത്തുനില്‍പാണ് പാകിസ്ഥാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ നില്‍ക്കവെയായിരുന്നു റിസ്വാന്‍ പുറത്തായത്.

പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെയാണ് കനേരിയ വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എക്‌സിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അടുത്ത തവണ നിങ്ങളുടെ വിജയം മാനവികതക്ക് സമര്‍പ്പിക്കൂ. ദൈവം ഒരിക്കലും ക്രൂരതയെ പിന്തുണക്കില്ല,’ എന്നാണ് കനേരിയ കുറിച്ചത്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ ഗുജറാത്ത് ക്രൗഡ് റിസ്വാനെതിരെ ജയ് ശ്രീറാം മുഴക്കിയിരുന്നു. ഇതില്‍റെ വീഡിയോയും സംഘ് അനുകൂല, വലത് പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം ഈ ഇന്നിങ്സ് ഗാസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന റിസ്വാന്റെ കമന്റിന് പിന്നാലെയാണ് ഗുജറാത്ത് ക്രൗഡിന്റെ നടപടിയെന്നതും ശ്രദ്ധേയമണ്. റിസ്വാന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നതും.

അതേസമയം, ഈ സംഭവത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

 

Content Highlight: Danish Kaneria says  Muhammad Rizwan to dedicate the next victory to humanity