ലയണല്‍ മെസിക്കും റോജര്‍ ഫെഡറര്‍ക്കും ഒരുപാട് സാമ്യതകളുണ്ടെന്ന് ടെന്നീസ് സൂപ്പര്‍ താരം ഡാനില്‍ മെദ്‌വദേവ്. ടെന്നീസില്‍ ഫെഡററെ പോലെയാണ് ഫുട്‌ബോളിലെ മെസിയെന്നും രണ്ട് അത്ലറ്റുകളും കളിക്കളത്തില്‍ ചെയ്യുന്ന അവിശ്വസനീയമായ കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രയാസമാണെന്നും മെദ്‌വദേവ് പറഞ്ഞതായി സോഴ്‌സുകളെ ഉദ്ധരിച്ച് ദി സ്‌പോര്‍ട്‌സ്‌റഷ് റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി ഫുട്‌ബോള്‍ ലോകത്ത് നടക്കുന്ന പ്രധാന ചര്‍യാണ് ക്രിസ്റ്റ്യാനോ
റൊണാള്‍ഡോയാണോ ലയണല്‍ മെസിയാണോ മികച്ച താരമെന്നത്. ഈ ഡിബേറ്റിലും റഷ്യന്‍ ടെന്നീസ് താരം അഭിപ്രായപ്രകടനം നടത്തി. താന്‍ രണ്ട് പേരെയും ബഹുമാനിക്കുന്നുവെന്നും ക്രിസ്റ്റ്യാനോയ്ക്ക് ചെയ്യാന്‍ കഴിയാത്തത് മെസിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘മെസിയോ റൊണാള്‍ഡോയോ? രണ്ട് പേരെയും ഞാന്‍ ബഹുമാനിക്കുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ലിയോ പന്ത് കൊണ്ട് ചെയ്യുന്നുവെന്ന് മാത്രം.
മെസി ഫെഡററെ പോലെയാണ്. അവര്‍ എങ്ങനെ എപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയില്ല,’ ഡാനില്‍ മെദ്വദേവ് പറഞ്ഞു.
അതേസമയം, മുന്‍കാലങ്ങളിലും മെസിയെ ഫെഡററിനോട് പലരും ഉപമിച്ചിട്ടുണ്ട്. അവരവരുടെ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ അനായാസമാക്കാന്‍ ഇരുവര്‍ക്കുമുള്ള കഴിവ് തന്നെയാണ് അതിനുള്ള പ്രധാനകാരണം. 42കാരനായ ഫെഡററും 36 കാരനായ മെസിയും തങ്ങളുടെ പ്രൊഫഷണല്‍ കരിയറിലെ അവസാന സമയറങ്ങളിലൂടെയാണിപ്പോള്‍ കടന്നുപോകുന്നത്.
Content Highlight: Daniil Medvedev says that Lionel Messi and Roger Federer have a lot in common