ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. കോഹ്ലിയുടെ ആരാധകരില്‍ ഏറിയ പങ്കും ആരാധികമാരാണെന്നതാണ് മറ്റൊരു വസ്തുത. വനിതാ ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി വിരാടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്. അത്തരത്തിലൊരു പ്രണയാഭ്യാര്ത്ഥനയും അതിനു പിന്നാലെ കിട്ടിയ സമ്മാനവുമെല്ലാമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
2014 ഐ.സി.സി ടി-20 ലോകകപ്പ് ബംഗ്ലാദേശില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമായിരുന്നു ഇംഗ്ലീഷ് വനിതാ ടീമംഗം ഡാനിയല്‍ വെയ്റ്റ്. താരത്തിന്റെ പ്രകടനമികവോ കളിക്കളത്തിലോ അത്ഭുത പ്രകടനത്തിന്റെയോ പേരിലായിരുന്നില്ല ഡാമിയേല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയോടുള്ള ആരാധനയുടെ പേരിലായിരുന്നു വൈറ്റ് ശ്രദ്ധ നേടിയിരുന്നത്. ഇന്നാകട്ടെ ആ പ്രണയത്തിന് കിട്ടിയ സമ്മാനത്തിന്റെ പേരിലും. ്.
തന്റെ ട്വിറ്റര്‍ ഫോളോവേഴ്സില്‍ 85 ശതമാനവും ഇന്ത്യക്കാരാണെന്ന് തുറന്ന് പഞ്ഞ താരം ഇന്ത്യന്‍ നായകന് തനിച്ച് സമ്മാനിച്ച സമ്മാനത്തിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ നായകന് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായി വളര്‍ന്ന ഡാനിയലിനു സമ്മാനിച്ചിരിക്കുന്നത് ഒരു ബാറ്റാണ്. ചിത്രം പോസ്റ്റ് ചെയ്ത താരം ബാറ്റുപയോഗിക്കാന്‍ ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും ഈ ആഴ്ച തന്നെ ട്രെയിനിങ് ആരംഭിക്കുമെന്നും കുറിച്ചിട്ടുണ്ട്.
പക്ഷെ ഇതിനിടെ ഡാനിയേലിന് ഒരബദ്ധം പറ്റി. വിരാടിന്റെ പേരിന്റെ സ്പെല്ലിംഗ് തെറ്റിപ്പോയി. തീര്‍ന്നില്ലേ. സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ട്രോളുകളുടെ മഴയാണ് ഇപ്പോള്‍ ഡാനിയേലിന്.
ചില ട്രോളുകള്‍ കാണാം
Back training this week. Can”t wait to use this beast ????? Thanks @imVkohli #ping #middlesbiggerthanme ? pic.twitter.com/BknGjYx2Yj
— Danielle Wyatt (@Danni_Wyatt) September 10, 2017
Its “kohli”, not “kholi” (kholi in a native indian language means a room)
— pavan sharma (@Pavan_sharma_07) September 11, 2017
It would be nice to see Kholi marrying Dani, we need more power couples in sports.
— Silly Wonka (@Rumpelstilt5kin) September 11, 2017
Are.. Kholi nahi.. Kohli. I mean it”s Kohli.. not Kholi…Still unknown about the real name of ur crush ??
— Raj Barnwal (@rj_subh) September 11, 2017
Spelling doesn”t matter feelings matter??
— Tanisha Sharma (@imTanisha18_7) September 11, 2017
Feeling samjho,baaki ko ignore karo
— puneet (@preet_kashyap) September 11, 2017