| Monday, 15th July 2024, 9:35 am

റൊണാൾഡോക്കും പെപ്പെക്കും ശേഷം ചരിത്രത്തിൽ മൂന്നാമനായി സ്‌പെയ്ൻ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പ് നെറുകയിലെത്തി സ്പെയ്ന്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോപ്പിന്റെ രാജാക്കന്മാരായത്. സ്പെയ്നിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ നാലാമത്തെ യൂറോപ്യന്‍ കിരീടമാണിത്. 1964, 2008, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു സ്പാനിഷ് പട ഇതിന് മുമ്പ് യൂറോ കപ്പ് നേടിയത്.

ഈ യൂറോ കപ്പില്‍ സമ്പൂര്‍ണ ആധിപത്യവുമായാണ് സ്പെയ്ന്‍ കിരീടം ചൂടിയത്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്പാനിഷ് പട യൂറോപ്പ് കീഴടക്കിയത്.

ഇതിനുമുമ്പ് ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയിരുന്നത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെപ്പേയും ആണ്. 2016ല്‍ ആയിരുന്നു ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

ആ സീസണില്‍ സ്വന്തം നാട്ടുകാരായ അത്ലറ്റികോ മാഡ്രിഡിനെ പെനാല്‍ട്ടിയില്‍ 5-3 എന്ന സ്‌കോറിന് വീഴ്ത്തിയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. നിശ്ചിത സമയത്തിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമികളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

ഒടുവില്‍ പെനാല്‍ട്ടിയില്‍ ലോസ് ബ്ലാങ്കോസ് ജയം സ്വന്തമാക്കുകയായിരുന്നു. അതേവര്‍ഷം നടന്ന യൂറോ കപ്പില്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു പോര്‍ച്ചുഗല്‍ കിരീടം യൂറോകപ്പ് നേടിയത്.

അതേസമയം മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 47ാംമിനിട്ടില്‍ നിക്കോ വില്യംസിലൂടെ സ്‌പെയ്‌നാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 73ാംമിനിട്ടില്‍ കോള്‍ പാമറിലൂടെ ഇംഗ്ലണ്ട് മറുപടി ഗോള്‍ നേടുകയായിരുന്നു.
ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൈക്കല്‍ ഒയാര്‍സബലിലൂടെ സ്പെയ്ന്‍ വിജയഗോള്‍ നേടുകയായിരുന്നു.

Content Highlight: Dani Carvajal Part of UCL and Euro Cup in 2024

We use cookies to give you the best possible experience. Learn more