2024 യൂറോ കപ്പ് നെറുകയിലെത്തി സ്പെയ്ന്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോപ്പിന്റെ രാജാക്കന്മാരായത്. സ്പെയ്നിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ നാലാമത്തെ യൂറോപ്യന്‍ കിരീടമാണിത്. 1964, 2008, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു സ്പാനിഷ് പട ഇതിന് മുമ്പ് യൂറോ കപ്പ് നേടിയത്.
ഈ യൂറോ കപ്പില്‍ സമ്പൂര്‍ണ ആധിപത്യവുമായാണ് സ്പെയ്ന്‍ കിരീടം ചൂടിയത്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്പാനിഷ് പട യൂറോപ്പ് കീഴടക്കിയത്.
കിരീടനേട്ടത്തോടെ സ്പാനിഷ് താരം ഡാനി കാര്‍വാജല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തം പേരില്‍ കുറിച്ചത്. ഒരേ വർഷത്തിൽ തന്നെ യൂറോകപ്പിന്റെയും യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും ഫൈനലിന്റെ ആദ്യ ഇലവനിൽ കളിക്കുകയും കിരീടം നേടുകയും ചെയ്യുന്ന മൂന്നാമത്തെ താരമായി മാറാണെന്ന് ഡാനിക്ക് സാധിച്ചത്. ഈ സീസണില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.
ഇതിനുമുമ്പ് ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയിരുന്നത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെപ്പേയും ആണ്. 2016ല്‍ ആയിരുന്നു ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.