പ്രോട്ടിയാസിന്റെ വേട്ടക്കാരന്‍; ഇവന്‍ സ്വന്തമാക്കിയത് ഇടിവെട്ട് റെക്കോഡ്
Sports News
പ്രോട്ടിയാസിന്റെ വേട്ടക്കാരന്‍; ഇവന്‍ സ്വന്തമാക്കിയത് ഇടിവെട്ട് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th December 2024, 7:48 pm

പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് സൗത്ത് ആഫ്രിക്കയിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് അവസാനിപ്പിച്ച മെന്‍ ഇന്‍ ഗ്രീന്‍ 211 റണ്‍സിന് ഓള്‍ ഔട്ട് ഈ ആയിരിക്കുകയാണ്.

പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് കമ്രാന്‍ ഗുലാമാണ്. 71 പന്തില്‍ നിന്ന് 54 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ച വെച്ചത് ഡെയിന്‍ പാറ്റേഴ്‌സനാണ്.

അഞ്ച് വിക്കറ്റുകള്‍ നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഓപ്പണര്‍ സയിം അയൂബ് (14), ബാബര്‍ അസം (4), കമ്രാന്‍ ഗുലാം (54), മുഹമ്മദ് റിസ്വാന്‍ (27), സല്‍മാന്‍ അലി ആഘ (18) എന്നിവരെയാണ് താരം പുറത്താക്കിയത്.

താരത്തിന് പുറമേ മികച്ച പ്രകടനമാണ് കോര്‍ബിന്‍ ബോഷ് നടത്തിയത്. നാല് വിക്കറ്റുകളാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (17), സൗദ് ഷക്കീല്‍ (14), നസീം ഷാ (0), ആമിര്‍ ജമാല്‍ (28) എന്നിവരെയാണ് താരം പുറത്താക്കിയത്.  തന്റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ പുറത്താക്കിയാണ് താരം വിക്കറ്റ് വേട്ട തുടങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ബെര്‍ട്ട് വോഗ്ലര്‍, ഡെയ്ന്‍ പീഡ്, ഹാര്‍ഡു വില്‍ജോന്‍, ഷെപ്പോ മോറെക്കി എന്നിവര്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ സൗത്ത് ആഫ്രിക്കന്‍ ബൗളറാകാനാണ് ബോഷിന് സാധിച്ചത്. താരത്തിന് പുറമേ മാര്‍ക്കോ യാന്‍സന്‍ ഒരു വിക്കറ്റും നേടി.

നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ടോണി ഡി സോസിയെ (2) ആണ് പ്രോട്ടിയാസിന് നഷ്ടപ്പെട്ടത്.

Content Highlight: Dane Paterson In Great Record Achievement For South Africa