| Friday, 13th October 2023, 11:43 am

ക്രാഫ്റ്റ്‌സ് വില്ലേജില്‍ നൃത്തോത്സവത്തിന് ഇന്ന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ ത്രിദിനനൃത്തോത്സവത്തിന് വെള്ളിയാഴ്ച കോവളത്ത് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുടെ ആറ് അവതരണങ്ങള്‍ നടക്കും.

അര്‍പ്പിത പാണിയുടെ ഒഡീസി നൃത്തത്തോടെ 13ന് വൈകിട്ട് 7ന് ആരംഭിക്കുന്ന നൃത്തോത്സവത്തില്‍ രാത്രി 7 30-ന് ബെംഗളൂരു ആയന ഡാന്‍സ് കമ്പനിയുടെ നൃത്തശില്പം ‘ധ്രുവ’ അവതരിപ്പിക്കും.

രഞ്ജു രാമചന്ദ്രന്റെ കഥക് നൃത്തത്തോടെയാണ് 14-ലെ നൃത്തസന്ധ്യയ്ക്ക് അരങ്ങുണരുന്നത്. വൈകിട്ട് 6 30-നാണ് കഥക്. തുടര്‍ന്ന് 7-ന് നിധി ഡോംഗ്രെയും സംഘവും അവതരിപ്പിക്കുന്ന കോണ്‍ടെമ്പററി ഡാന്‍സും 7 30-ന് അളിയന്‍സ് ഡാന്‍സ് ക്രൂവിന്റെ നവീനനൃത്തങ്ങളും അരങ്ങിലെത്തും. ഹിപ് ഹോപ്, അക്രോബാറ്റിക്, പോപ്പിങ് അഥവാ റോബോട്ടിക്, ബെല്ലി ഡാന്‍സ്, പോള്‍ ഡാന്‍സ്, ബോളിവുഡ് എന്നിവയാണ് അളിയന്‍സ് അവതരിപ്പിക്കുന്ന ഇനങ്ങള്‍.

പ്രശസ്ത ഭരതനാട്യം, കുച്ചിപ്പുടി നര്‍ത്തകി പദ്മശ്രീ ആനന്ദ ശങ്കര്‍ ജയന്തിന്റെ പ്രകടനത്തോടെയാണ് നൃത്തോത്സവം കൊടിയിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് 6 30-നാണ് ആനന്ദയുടെ കലാവിഷ്‌ക്കാരം.

Content Highlight: Dance festival begins today at Crafts Village

We use cookies to give you the best possible experience. Learn more