കൊച്ചി വാട്ടര്‍ മെട്രോയില്‍ നൃത്തം ചെയ്ത് 'നല്ല നിലാവുള്ള രാത്രി' പ്രമോഷന്
Entertainment news
കൊച്ചി വാട്ടര്‍ മെട്രോയില്‍ നൃത്തം ചെയ്ത് 'നല്ല നിലാവുള്ള രാത്രി' പ്രമോഷന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd May 2023, 10:27 pm
വ്യത്യസ്തമായ പ്രമോഷന്‍ രീതിയുമായി ‘നല്ല നിലാവുള്ള രാത്രി’ സിനിമ പ്രവര്‍ത്തകര്‍. കൊച്ചി വാട്ടര്‍ മെട്രോയില്‍ നൃത്തം ചെയ്താണ് താരങ്ങളടക്കം പ്രമോഷന്റെ ഭാഗമായാത്. യാത്രക്കാര്‍ക്ക് മുന്നിലാണ് ബാബുരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രമോഷന്റെ ഭാഗമായി നൃത്തം ചെയ്തത്.

ബാബുരാജിന് പുറമെ ജിനുജോസഫ്, റോണി ഡേവിഡ്, ബിനു പപ്പു എന്നിവരും യാത്രക്കാര്‍ക്ക് മുന്നില്‍ നൃത്തം ചെയ്തു. ആദ്യമായാണ് വാട്ടര്‍ മെട്രോ ഒരു സിനിമ പ്രമോഷന്റെ ഭാഗമാകുന്നത്. അപ്രതീക്ഷിതമായി സിനിമ താരങ്ങള്‍ എത്തി നൃത്തം ചെയ്തത് യാത്രക്കാര്‍ക്ക് കൗതുകമായി.

സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന നല്ല നിലാവുള്ള രാത്രി എന്ന സിനിമ നവാഗതനായ മര്‍ഫിയാണ് സംവിധാനം ചെയ്യുന്നത്. ബാബുരാജ്, ചെമ്പന്‍ വിനോദ്, ജോസ്, ബിനു പപ്പു, ജിനു ജോസഫ്, ഗണപതി, റോണി ഡേവിഡ, സജിന്‍, നിതിന്‍, എന്നിവരാണ് പ്രധാന കഥാപാത്തങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 19നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

CONTENT HIGHLIGHTS : Dance at Kochi Water Metro to promote ‘Nalla Nilavulla Rathri’ movie