| Thursday, 16th August 2018, 8:32 am

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തി; രക്ഷാപ്രവര്‍ത്തനം ശക്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങിയ പത്തനംതിട്ട നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. ആളുകളെ രക്ഷിക്കുന്നതിനായി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി.

രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായതിന് ശേഷം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനാണ് തീരുമാനം. ഡാമുകള്‍ തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.


ALSO READ: അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം നിയന്ത്രിച്ചു


അതേസമയം കൊല്ലം നീണ്ടകരയില്‍ നിന്ന് പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. റബ്ബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.

എന്‍.ഡി.ആര്‍.എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും പത്തനംതിട്ടയില്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുകയാണ്.

We use cookies to give you the best possible experience. Learn more