| Friday, 30th March 2018, 6:42 pm

'നായ'പരാമര്‍ശത്തിനും ഭരണഘടനക്കെതിരായ പ്രസ്താവനക്കും മറുപടി പറഞ്ഞേ പറ്റു; അമിത് ഷായുടെ പരിപാടിയില്‍ ദളിതരുടെ വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂര്‍:കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിതാഷാ മൈസൂരില്‍ സംഘടിപ്പിച്ച് കൂടികാഴ്ചയില്‍ വന്‍ പ്രതിഷേധം. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.

തിരഞെടുപ്പിന് മുന്നോടിയായി പട്ടികജാതിക്കാരുടെയും പിന്നാക്കരുടേയും നേതാക്കളുമായി മൈസൂരിലെ രാഷേന്ദ്ര കലാമന്ദിരയില്‍ ഇന്ന് കൂടി കാഴ്ച സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ദളിത് നേതാക്കളുടെ പ്രതിഷേധം നടന്നത്. അമിത് ഷാ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

ഭരണഘടന തിരുത്തി എഴുതുമെന്നും ദളിത് വിഭാഗക്കാരെ വ്യംഗമായി ഉദ്ധരിച്ച് “നായകള്‍ കുരച്ചുകൊണ്ടിരിക്കും” എന്നീ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. അനന്ത്കുമാര്‍ ഹെഡ്‌ഗെയെ ഈ രീതിയില്‍ സംസാരിക്കാന്‍ അനുവദിക്കുന്ന നേതൃത്വത്തിന് എന്തു മറുപടിയാണുള്ളതെന്ന് അവര്‍ ചോദിച്ചു.


Also Read സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ബി.ജെ.പി; സമാധാനത്തിനായി എന്തു ചെയ്യാനും മടിക്കില്ല; ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പുമായി ജെ.ഡി.യു


ഈ വര്‍ഷമാദ്യം കര്‍ണാടകയിലെ ബെല്ലാരിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്‍പ് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു. ഇതാണ് ഹെഗ്ഡെയെ പ്രകോപിപ്പിച്ചത്. തെരുവു നായ്ക്കളുടെ കുരയെ ഭയക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്ഥാവന.

ഇതിന് മുമ്പ് ഭരണഘടനതിരുത്തണമെന്നും മന്ത്രി പ്രസ്ഥാവന നടത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അന്ന് മന്ത്രി മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും ബി.ജെ.പിയുടെത് അല്ലെന്നുമായിരുന്നു അമിതാഷായുടെ പ്രസ്താവന.

Dool Video

We use cookies to give you the best possible experience. Learn more