കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള 400ൽപരം ദളിത് കുടുംബങ്ങൾക്ക് വീട് വെയ്ക്കാനുള്ള സ്ഥലം വാങ്ങാനുള്ള പണം മുനിസിപ്പാലിറ്റി നൽകിക്കഴിഞ്ഞു.
ഈ പദ്ധതിയുടെ അവസാന ഭാഗമായി ബാക്കിയുള്ള 32 കുടുംബങ്ങൾക്ക് കൂടി ഇപ്പോൾ മുനിസിപ്പാലിറ്റി വീട് അനുവദിച്ചിട്ടുണ്ട്.
ഇവർക്ക് നൽകിയ പണത്തിൽ 30% മുനിസിപ്പാലിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നും, ബാക്കി സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പിൽ നിന്നുമാണ് ലഭിച്ചത്.