| Thursday, 25th May 2017, 9:39 pm

'ദുര്‍ഗന്ധം മാറ്റിയിട്ട് കണ്ടാല്‍ മതി'; യോഗിയെ സന്ദര്‍ശിക്കണമെങ്കില്‍ സോപ്പും ഷാംപൂവും പെര്‍ഫ്യൂമും ഉപയോഗിക്കണമെന്ന് ദളിതരോട് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെ കാണണമെങ്കില്‍ ദളിതരോട് സോപ്പും ഷാംപുവും പെര്‍ഫ്യൂമും ഉപയോഗിക്കണമെന്ന് ജില്ലാ അധികൃതര്‍. മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ദളിത് വിഭാഗത്തിനാണ് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.


Also read ‘തല്‍ക്കാലം കഞ്ഞികുടിച്ച് പോകാനുള്ള വകയൊക്കെ ഉണ്ട്’; രാഷ്ട്രീയം പറയുന്നതിനെ ട്രോളാന്‍ വന്ന ‘ജനനായകന്’ അഭിനയിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റടക്കം നല്‍കി വായടപ്പിച്ച് ജോയ് മാത്യു


കുഷിനഗര്‍ ജില്ലാ അധികൃതരാണ് ദളിതരോട് നിങ്ങളുടെ ദുര്‍ഗന്ധം മാറ്റിയതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാന്‍ പാടുളളൂ എന്ന നിര്‍ദ്ദേശം നല്‍കിയത്. കുഷി നഗറിലെ “മുഷാര്‍” വിഭാഗത്തിലെ ജനങ്ങള്‍ക്കാണ് സോപ്പും ഷാംപൂവും പെര്‍ഫ്യൂമും നല്‍കി ഇവ ഉപയോഗിച്ച ശേഷം മാത്രമേ മന്ത്രിയെ കാണാനെത്താവു എന്ന നിര്‍ദേശം അധികൃതര്‍ നല്‍കുന്നത്.

പരമ്പരാഗതമായി എലിയെ പിടിക്കുന്ന ദനവിഭാഗമാണ് “മുഷാര്‍”. യു.പിയില്‍ ഇന്നുംപൊതു സമൂഹത്തില്‍ നിന്ന അകറ്റി നിര്‍ത്തപ്പെടുന്ന ഇവരെ തൊട്ടുകൂടാത്തവരായാണ് കണക്കാക്കുന്നത്. ഇന്ന് കുഷിനഗറിലെ മുഷാര്‍ ബസ്തിയില്‍ യോഗി സന്ദര്‍ശനം നടത്തുന്നതിനിടെ ദളിതര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ പ്രത്യക നിബന്ധനകള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

ജില്ലാ കേന്ദ്രത്തില്‍ നിന്നും 325 കിലോമീറ്റര്‍ അകലെയുള്ള ഗ്രമാത്തിലെ ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ തങ്ങള്‍ ആശ്ചര്യപ്പെട്ടു എന്നാണ് പറയുന്നത്. “സാധാരണ ഗതിയില്‍ തങ്ങളെ അവഗണിക്കുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചേരിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. അവര്‍ പുതിയ ടോയിലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി. മോശമായിരുന്ന റോഡുകളില്‍ പെട്ടന്ന് അറ്റകുറ്റപണികള്‍ നടത്തി.” ഗ്രാമ വാസി പറയുന്നു.


Dont miss ‘പാകിസ്താന്‍ ഒരു മരണക്കിണറാണ്’; അവിടേക്ക് പോകാന്‍ എളുപ്പമാണ് തിരിച്ചെത്താന്‍ പ്രയാസവും; പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ പറയുന്നു


മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായുള്ള ഒരുക്കങ്ങളാണ് ഇവയെന്ന് പിന്നീടാണ് തങ്ങള്‍ തിരിച്ചറിയുന്നതെന്നും വീടുകള്‍ വൃത്തിയാക്കി ഇടണമെന്നും അധികൃതര്‍ പറഞ്ഞതായും അവര്‍ പറയുന്നു. “ഞങ്ങള്‍ക്ക് വാസനയുള്ള സോപ്പും ഷാംപൂവും പെര്‍ഫ്യൂമും തന്നു. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ഇവയെല്ലാം ഉപയോഗിച്ചിരിക്കണമെന്ന് പറഞ്ഞു.”

യു.പി സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും മനസില്‍ നിലനില്‍ക്കുന്ന ജാതീയ ചിന്തകളാണ് നടപടിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്. അതേസമയം ഇതുവരെ തിരിഞ്ഞു നോക്കാതിരുന്ന ഗ്രാമങ്ങളില്‍ യോഗിയെത്തുന്നതിന് മുമ്പായി നടത്തിയ പ്രവര്‍ത്തനങ്ങളും വിമര്‍ശന വിധേയമായിക്കഴിഞ്ഞിരിക്കുകയാണ്.


You must read this ‘ഞാനുറങ്ങുകയായിരുന്നു’; ലിംഗംഛേദിച്ചത് ഉറങ്ങുമ്പോള്‍; മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ 


കഴിഞ്ഞയാഴ്ചയും യു.പിയില്‍ നിന്ന് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഷി നഗറിന്റെ തൊട്ടടുത്ത ജില്ലയായ ദിയോറിയില്‍ ബി.എസ്.എഫ് ജവാന്റെ വീട് യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചതും ഇത്തത്തിലായിരുന്നു. സൈനികന്റെ വീട്ടില്‍ എസിയും മറ്റു സൗകര്യങ്ങളുമൊരുക്കിയ അധികൃതര്‍ യോഗി പോയ ഉടന്‍ തന്നെ ഇവ നീക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more