ന്യൂദല്‍ഹി: ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഇടങ്ങളിലെല്ലാം ദളിതര്‍ അടിച്ചമര്‍ത്തപ്പെടുകയും അക്രമിക്കപ്പെടുകയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോദിയുടെ ഹൃദയത്തില്‍ ദളിതര്‍ക്ക് ഒരു ഇടം ഉണ്ടായിരുന്നെങ്കില്‍ ദളിതര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ തന്നെ മാറിമറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം എഴുതിയ പുസ്തകത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ദളിതര്‍ സന്തോഷം കണ്ടെത്തണമെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചിരിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു
രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമുദായിക സൗഹാര്‍ദം ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപകമായി ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായി എല്ലാ ജില്ലാ സംസ്ഥാന കേന്ദ്രങ്ങളിലും ഉപവാസം സംഘടിപ്പിക്കും. എസ്.സി എസ്.ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടത്തിയ നടത്തിയ ഭാരത് ബന്ദിനിടെയായിരുന്നു അതിക്രമം ഉണ്ടായത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ആക്രമങ്ങള്‍ തടയാന്‍ നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങളുടെ തുടക്കമായാണ് ഇന്നത്തെ ഉപവാസ സമരത്തെ കോണ്‍ഗ്രസ് കാണുന്നത്.