ദളിതുകളും ആദിവാസികളും മോദിക്ക് വോട്ടുബാങ്ക് മാത്രമാണ്: മായാവതി
Daily News
ദളിതുകളും ആദിവാസികളും മോദിക്ക് വോട്ടുബാങ്ക് മാത്രമാണ്: മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th February 2017, 6:48 pm

വോട്ടു നേടിയ ശേഷം ഇവര്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിന് ഹൈദരാബാദ് സര്‍വകലാശാലയിലെ സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും മായാവതി പറഞ്ഞു.

സിതര്‍ഗഞ്ച്:  ദളിതുകളും ആദിവാസികളും മോദിക്ക് വോട്ടുബാങ്ക് മാത്രമാണെന്ന് ബി.എസ്.പി നേതാവ് മായാവതി. സംവരണം അവസാനിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മായാവതി.

വോട്ടു നേടിയ ശേഷം ഇവര്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിന് ഹൈദരാബാദ് സര്‍വകലാശാലയിലെ സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും മായാവതി പറഞ്ഞു.

Read more: ഗുജറാത്ത് കലാപത്തിന് ശേഷം പോലും മോദിയെ പിന്തുണച്ചു: ഉദ്ധവ് താക്കറെ

ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെയാണെന്നും ഉത്തരാഖണ്ഡിലെ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാത്തതെന്താണെന്നും മായാവതി ചോദിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും മാറ്റി ബി.എസ്.പിയെ അധികാരത്തിലേറ്റണമെന്നും മായാവതി പറഞ്ഞു.

മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടേതാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ വിലക്കയറ്റത്തിനും ദാരിദ്ര്യത്തിനും കാരണമായിരിക്കുകയാണെന്നും മായാവതി പറഞ്ഞു. 70അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് ഫെബ്രുവരി 15നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.