കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. ഇന്നലെ രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയില്‍ ദളിത് യുവതി ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ദൃശ്യങ്ങളും ചിത്രങ്ങളും വൈകാതെ പുറത്തുവിടുമെന്നും അറിയുന്നു. പൊലീസിന്റെ സഹായത്തോടെയല്ല യുവതി ദര്‍ശനം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ ജനുവരി രണ്ടിന് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. രാത്രി ഒരു മണിയോടെ പമ്പയില്‍ നിന്ന് മല കയറിയ ബിന്ദുവും കനകദുര്‍ഗയും മൂന്നരയോടെ സന്നിധാനത്ത് എത്തുകയും നാല് മണിയോടെ ദര്‍ശനം നടത്തി മടങ്ങുകയുമായിരുന്നു.
ഇതിന് പിന്നാലെ ശ്രീലങ്കന്‍ സ്വദേശിയായ യുവതിയും ശബരിമല ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.
ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. തങ്ങളെ പൊലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചിരുന്നു.
WATCH THIS VIDEO: