| Saturday, 4th August 2018, 10:03 pm

മൂന്നു മാസത്തെ പോരാട്ടത്തിനൊടുവില്‍ വിജയം; പുതുച്ചേരി ദ്രൗപതി അമ്മന്‍ കോവിലില്‍ ദളിതര്‍ക്ക് പ്രവേശിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച പുതുച്ചേരി ദ്രൗപതി അമ്മന്‍ കോവിലില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ കളക്ടരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം.

മെയ് ഒന്നിനാണ് പുതുച്ചേരിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുള്ള ദ്രൗപതി അമ്മന്‍ കോവിലില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ ദളിത് യുവതിയെ സവര്‍ണ വിഭാഗക്കാര്‍ തടഞ്ഞത്. ഇത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Read:  പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍: എതിരാളി കരോലിന മാരിന്‍

യുവതിയെ സവര്‍ണര്‍ തടയുന്ന വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്കിപ്പുറം വിവിധ പോരാട്ടങ്ങളിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം നേടിയെടുത്തിരിക്കുകയാണ് ദളിതര്‍.

യുവതി ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നത് തടഞ്ഞതില്‍ പല തരത്തിലുള്ള പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ ക്ഷേത്രത്തിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ക്ഷേത്രത്തിനു മുമ്പില്‍ വെച്ച് സവര്‍ണ വിഭാഗക്കാര്‍ പ്രതിഷേധക്കാരെ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ദളിതര്‍ ക്ഷേത്രത്തിനു മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു.

Read:  ഹരിയാനയില്‍ വീണ്ടും പശുവിന്റെ പേരില്‍ മനുഷ്യക്കുരുതി

ഇതോടെ ജില്ലാ കളക്ടറും പൊലീസും സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചയും നടന്നു. ചര്‍ച്ചയിലാണ് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്. എന്നാല്‍ ഇത് താല്‍ക്കാലികമാണ്.

We use cookies to give you the best possible experience. Learn more