ജയ്പൂര്‍: അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ഒ.ബി.സി സമുദായക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച ഭീം ആര്‍മി പ്രവര്‍ത്തകനും ദളിതനുമായ യുവാവ് കൊല്ലപ്പെട്ടു. 21-കാരനായ വിനോദ് ബാംനിയയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് നേരത്തെ വിനോദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് എന്നിവര്‍ക്കെതിരെയാണ് വിനോദ് പരാതി നല്‍കിയത്.
ഹനുമാന്‍ ചാലിസയുടെ നോട്ടീസ് സ്‌കൂളില്‍ വിതരണം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ വിനോദ് നിരസിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു വിനോദ് നല്‍കിയ പരാതി.
ഇതിന് പിന്നാലെ ജൂണ്‍ 5 നാണ് അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ് വിനോദിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുവും സംഭവത്തിലെ ദൃക്‌സാക്ഷിയുമായ മുകേഷ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dalit youth killed in Rajasthan after row over Ambedkar poster