| Saturday, 17th December 2016, 12:28 pm

മീശപിരിച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിനും കുടുംബത്തിനും ക്രൂരമര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്


സമുദായ അംഗങ്ങളില്‍ ചിലര്‍ ദളിത് യുവാവിന്റെകുടുംബത്തെയും ആക്രമിച്ചു. മെഹ്‌സാന ജില്ലയിലെ ജോതാന താലൂക്കിലെ മെമാദ്പൂര്‍ ഗ്രാമവാസിയായ മഹേഷ് പാര്‍മര്‍ എന്ന യുവാവും ബന്ധുക്കളുമാണ് ആക്രമണത്തിന് ഇരയായത്.


അഹമ്മദാബാദ്: മീശപിരിച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. ദല്‍ബാര്‍ സമുദായ അംഗങ്ങളുടെ അടുത്ത് നിന്ന് മീശപിരിച്ചെന്നാരോപിച്ചാണ് ഇവര്‍ യുവാവിനെ മര്‍ദ്ദിച്ചത്.

സമുദായ അംഗങ്ങളില്‍ ചിലര്‍ ദളിത് യുവാവിന്റെ കുടുംബത്തെയും ആക്രമിച്ചു. മെഹ്‌സാന ജില്ലയിലെ ജോതാന താലൂക്കിലെ മെമാദ്പൂര്‍ ഗ്രാമവാസിയായ മഹേഷ് പാര്‍മര്‍ എന്ന യുവാവും ബന്ധുക്കളുമാണ് ആക്രമണത്തിന് ഇരയായത്.


Don”t Miss:മോദി അഴിമതി നടത്തിയതിന്റെ തെളിവ് രാഹുലിന്റെ കൈയിലുണ്ട്: ഉടന്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്ന് ശശി തരൂര്‍


മഹേഷിന്റെ രണ്ടു ബന്ധുക്കള്‍ മെഹ്‌സാന സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണിപ്പോള്‍.

മഹേഷിന് മീശകൊണ്ട് കളിക്കാന്‍ വളരെ ഇഷ്ടമാണെന്നും എന്നാല്‍ അത് തന്റെ കുടുംബം ആക്രമിക്കപ്പെടുന്നതിന് കാരണമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മൂത്ത സഹോദരനായ നരേഷ് പറയുന്നു

റോഡരികിലെ ഒരു ഹോട്ടലിനു സമീപം നില്‍ക്കുകയായിരുന്ന മഹേഷ് മീശ പിരിച്ചപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന ദര്‍ബാര്‍ സമുദായാംഗങ്ങള്‍ ആക്രമിക്കുകയായിരുന്നെന്ന് നരേഷ് പറയുന്നു.

” അവര്‍ മഹേഷിന്റെ അടുത്ത് വന്ന് എന്തിനാ മീശ പിരിച്ചതെന്നും ജാതി ഏതാണെന്നും ചോദിച്ചു. പാര്‍മര്‍ ആണെന്നു പറഞ്ഞതോടെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു.” നരേഷ് വ്യക്തമാക്കി.

“പിന്നീട് പ്രദേശത്തെ മുതിര്‍ന്നവരുടെ ഉപദേശം അനുസരിച്ച് മഹേഷും ദര്‍ബാര്‍ അംഗങ്ങളുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ പിറ്റേദിവസം നാലു ദര്‍ബാര്‍ സമുദായാംഗങ്ങള്‍ വീട്ടിലേക്കു വരികയും ഞങ്ങളെ ജാതിപ്പേര് വിളിച്ച് ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.” നരേഷ് വ്യക്തമാക്കി.

തങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച 72 കാരിയായ മുത്തശ്ശിയെ അവര്‍ തള്ളിയിട്ടു. മുത്തശ്ശിയുടെ കാല് ഒടിഞ്ഞിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ദ്രസിങ് ഝാല, ധര്‍മേന്ദ്രസിങ് ഝാല, മെഹുല്‍സിങ് ഝാല, ഹിതേഷ്‌സിങ് ഝാല എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more