| Monday, 8th June 2015, 9:45 pm

ഓറീസയില്‍ ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി, കുറ്റക്കാരായ ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ പോലീസ് നടപടിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒറീസയില്‍ ദളിത് പെണ്‍കുട്ടിക്ക് നേരെ വീണ്ടും ആതിക്രമം. 15 കാരയായ ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി.  സ്‌നേഹലത ഛത്രിയ എന്ന പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമായി കാട്ടിലുപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഒറീസയിലെ ബോലങ്കീര്‍ ജില്ലയിലെ സര്‍ഗിപലി വില്ലേജിലാണ് സംഭവം. ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ജാതിയിലുള്ള യുവാക്കളാണ് പെണ്‍കുട്ടിയെ ഈ ക്രൂരതയ്ക്ക് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞമാസം മെയ് 22 ആണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയിരുന്നത്. സംഭവത്തില്‍ പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കലിങ്കമിത്ര എന്ന ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more