ജയ്പൂര്‍: രാജസ്ഥാനില്‍ പൊലീസുകാര്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബിക്കനര്‍ ജില്ലയിലാണ് സംഭവം. ജില്ലയില്‍ ഖജുവാല മേഖലയില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഖജുവാല പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ മനോജ് കുമാര്‍, ഭഗീരഥ് ഉള്‍പ്പെടെ മൂന്ന് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നതെന്ന് ഐ.ജി ഓം പ്രകാശ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതിയെന്ന് കരുതുന്നയാള്‍ ഒളിവിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുഖ്യ പ്രതിയും യുവതിയും തമ്മില്‍ പരിചയമുണ്ടെന്ന് ഫോണ്‍ റെക്കോര്‍ഡുകള്‍ ഉദ്ധരിച്ച് ഐ.ജി പറഞ്ഞു. ഐ.പി.സി 376 ഡി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധം നടത്തി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എസ്.പി തേജസ്വി ഗൗതം പറഞ്ഞു.
കുറ്റാരോപിതരായ കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്ന് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ പറഞ്ഞു. നടപടിയുടെ പേരില്‍ അവരെ ഔപചാരികമായി സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പെണ്‍മക്കളുടെ അഭിമാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഹനിച്ചാല്‍ ആരാണ് സ്ത്രീകളെ സംരക്ഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു.