| Monday, 8th July 2024, 11:27 am

ചേർത്തലയിൽ ദളിത് യുവതിക്ക് ക്രൂരമർദനം; സി.പി.ഐ.എം പ്രവർത്തകനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേർത്തല: ചേർത്തലയിൽ ദളിത് യുവതിക്ക് ക്രൂര മർദനം. ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശേരിയിൽ പത്തൊമ്പതുകാരിയായ യുവതിക്കാണ് മർദനമേറ്റത്. സി.പി.ഐ.എം പ്രവർത്തകനായ ഷൈജുവും സഹോദരനുമാണ് മർദിച്ചതെന്ന് യുവതി പറഞ്ഞു.

യുവതിയുടെ രണ്ട് ഇളയ സഹോദരങ്ങളെ ഷൈജു മർദിച്ചെന്ന് ഇന്ന് രാവിലെ തൈക്കാട്ടുശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവും സഹോദരനും ചേർന്ന് യുവതിയെ നടുറോടിൽ വെച്ച് മർദിച്ചത്.

ഷൈജുവും സഹോദരനുമാണ് തന്നെ ആക്രമിച്ചതെന്നും തന്റെ വസ്ത്രങ്ങൾ വലിച്ച് കീറിയെന്നും അടിവയറ്റിൽ ചവിട്ടിയെന്നും യുവതി പറഞ്ഞു.

വീഡിയോ സഹിതം തെളിവ് നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നും യുവതി പറഞ്ഞു.

ഷൈജുവും സഹോദരനും എന്നെ ആക്രമിക്കുകയായിരുന്നു. എന്റെ ഉടുപ്പെല്ലാം അവർ വലിച്ച് കീറി. അടിവയറ്റിൽ വരെ ചട്ടി. നല്ല വേദനയുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും വീഡിയോ കാണിച്ചിട്ടും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ല,’ പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ കേസ് എടുക്കാൻ പൊലീസിന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർദേശം നൽകി.

updating…

Content Highlight: dalit women got abused publically in cherthala

We use cookies to give you the best possible experience. Learn more