| Sunday, 15th January 2017, 10:15 pm

ബീഹാറില്‍ ദളിത് സ്ത്രീയെ തീ കൊളുത്തി കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുസഫര്‍പൂര്‍ ജില്ലാബോര്‍ഡ് മുന്‍ അംഗമായ പ്രേം ചൗധരിയെന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് രാജ്കലി ദേവിയുടെ മകനായ അശോക് ചൗധരി പറഞ്ഞു.


പാറ്റ്‌ന:  ബീഹാറിലെ മുസഫര്‍പൂരില്‍ ദളിത് യുവതിയെ തീകൊളുത്തി കൊന്നു. രാജ്കലി ദേവി (45) ആണ് കൊല്ലപ്പെട്ടത്. ജില്ലയിലെ തര്‍മ എന്ന സ്ഥലത്താണ് സംഭവം.

മുസഫര്‍പൂര്‍ ജില്ലാബോര്‍ഡ് മുന്‍ അംഗമായ പ്രേം ചൗധരിയെന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് രാജ്കലി ദേവിയുടെ മകനായ അശോക് ചൗധരി പറഞ്ഞു.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാജ്കലി ദേവിയുടെ കൈകള്‍ പുറകിലേക്ക് കെട്ടി തീ കൊളുത്തി കൊല്ലുകയായിരുന്നെന്ന് മകന്‍ അശോക് ചൗധരി പൊലീസിനോട് പറഞ്ഞു. പ്രേം ചൗധരിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.


Read more: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബംഗാള്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ അറസ്റ്റില്‍


കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തതായി പൊലീസ് സുപ്രണ്ട് അജയ്കുമാര്‍ പറഞ്ഞു. രാജ്കലിയുടെ മൃതദേഹം പ്രദേശത്തെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രാജ്യത്ത് ദളിതുകള്‍ക്കെതിരെ ഏറ്റവുമധികം ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാര്‍. പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട് (പി.ഒ.എ) പ്രകാരം ബീഹാറില്‍ ദളിതുകള്‍ക്കെതിരെ നടന്ന അക്രമണങ്ങളുടെ പേരില്‍ 2013-15 കാലഘട്ടത്തില്‍ 21,061 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Also read: നദീറിന് വേണ്ടി പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഈ ഗതി വരാം: പി.കെ ഫിറോസ്; യു.ഡി.എഫിന്റെ കാലത്തെ യു.എ.പി.എകളും പുനപരിശോധിക്കണം


We use cookies to give you the best possible experience. Learn more