തിരുവനന്തപുരം: ദളിത് ചിന്തകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് ഡോ. കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരന്തരം ജാതിവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു ഡോ. എം. കുഞ്ഞാമന്‍. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. കെ. ആര്‍. നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാര്‍ത്ഥിയെന്ന നേട്ടവും എം. കുഞ്ഞാമന്‍ സ്വന്തമാക്കിയിരുന്നു.
ദളിതരുടെ അതിജീവനത്തിന്റെ ഒരു പകര്‍പ്പായിരുന്നു എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന ജീവചരിത്രം. എതിരിന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2021ല്‍ അദ്ദേഹം നിരസിച്ചിരുന്നു.
Content Highlight: Dalit thinker Dr. M. Kunjaman passed away