ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തിയ ദളിത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
Kerala
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തിയ ദളിത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th April 2018, 11:05 pm

കൊച്ചി: ഏപ്രില്‍ 9 ന് സംസ്ഥാന വ്യാപകമായി ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് എറണാകുളം നഗരത്തില്‍ പ്രകടനം നടത്തിയ ദളിത് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിലൂടെ ഹര്‍ത്താലിന്റെ പ്രചരണാര്‍ത്ഥം പ്രകടനം നടത്തിയതിനാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത വാര്‍ത്തയറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ എം ഗീതാനന്ദന്‍, പി.ജെ മാനുവല്‍, സി.എസ് മുരളി, വി.സി ജെന്നി, എം.കെ ദാസന്‍ തുടങ്ങിയവര്‍ക്കെതിരെ എസ്.ഐ കയര്‍ത്ത് സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.


Also Read:  പാര്‍ട്ടിക്കായി രക്തസാക്ഷികളെ വീണ്ടും കൊല്ലുകയാണ്; സ്വാശ്രയത്തില്‍ സര്‍ക്കാറിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ്


ഗതാഗതം തടസപ്പെടുത്തി എന്ന പേരിലാണ് വിദ്യാര്‍ത്ഥികളുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യത്തിനായി എത്തിയ വക്കീലിനോടടക്കം എസ്.ഐ സാജന്‍ ജോസ് അപമര്യാദയായാണ് പെരുമാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ദളിത് സംഘടനകളുടെ ഹര്‍ത്താലിന് പിന്തുണയര്‍പ്പിച്ച് ബഹുജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.


Also Read:  ‘പഴയതുപോലെ പാരമ്പര്യം പറഞ്ഞ് ഒറ്റയ്ക്കുനില്‍ക്കാമെന്ന് കരുതേണ്ട’; മോദി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറാവണമെന്നും എ.കെ ആന്റണി


ഭൂ അധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി വിധി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള കടുത്ത ഭീഷണിയാണെന്ന സംഘടനകള്‍ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് ജനപിന്തുണ വര്‍ധിക്കുന്നതെന്നും സംഘടനകള്‍ നിരീക്ഷിച്ചു.

WATCH THIS VIDEO: