2015 നവംബര്‍ രണ്ടാംതീയതിയാണ് കല്ലടയാറ്റിലെ കൊട്ടാരക്കര കുന്നത്തൂര്‍ കടപുഴ പാലത്തിനു സമീപം അമലിന്റെ മൃതദേഹം കണ്ടെത്തിയത്. അമലിന്റെ സ്‌കൂട്ടറില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിനു കാരണം കോളജ് അധികൃതരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല.
“ഞാന്‍ ഈ വെളളത്തിന്റെ അടിത്തട്ടില്‍ ഉണ്ടാവും. എന്റെ മരണകാരണം ഫാദര്‍ വില്യംസും കോളജ് അധികൃതരുമാണ്” എന്നാണ് അമലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
അമ്മലിന്റെ അമ്മ സുജയെയും സഹോദരനെയും കോളജിലേക്ക് വിളിപ്പിച്ച് ഹോസ്റ്റലില്‍ നിന്നും മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹോസ്റ്റല്‍ ഫീസും മറ്റും എസ്.സി ക്വോട്ടായില്‍ ലഭിച്ചതാണെന്ന് അമല്‍ പറഞ്ഞപ്പോള്‍ കോളേജ് മാനേജര്‍ ജാതീയമായി ആക്ഷേപിക്കുകയും “എസ്.സി ക്വോട്ടാ നിര്‍ത്തലാക്കിയാല്‍ നീ എന്തുചെയ്യുമെന്ന് ” ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് സുജ ആരോപിക്കുന്നു.
മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അമലും കുടുംബവും ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാമെന്ന് സമ്മതിച്ചെങ്കിലും മൊബൈലും ലാപ്‌ടോപ്പും മാനേജര്‍ ഫാദര്‍ വില്യംസ് പിടിച്ചുവെക്കുകയും ചെയ്തു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് അമല്‍ ആത്മഹത്യ ചെയ്യുന്നത്.
അമലിനോട് കോളജ് അധികൃതര്‍ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമലിന്റെ സഹപാഠികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞെന്ന് പിതാവ് പ്രസന്നന്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അമലിന്റെ മൊബൈലും ലാപ്‌ടോപ്പും ഇപ്പോഴും ഫാദര്‍വില്യംസിന്റെ കൈവശമാണുള്ളതെന്നും പിതാവ് പറയുന്നു.
കൂടുതല്‍ വായനയ്ക്ക്