ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തില്‍ ദളിത് പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമ നന്നാക്കി
Dalit Politics
ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തില്‍ ദളിത് പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമ നന്നാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th April 2018, 8:32 am

വഡോദര: മനേക ഗാന്ധി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തിലെ വഡോദരയില്‍ ദളിത് പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമ വൃത്തിയാക്കി. ബി.ജെ.പി നേതാക്കളായ രഞ്ജന്‍ബെന്‍ ഭട്ട് എം.പി, മേയര്‍ ഭരത് ദംഗര്‍, എം.എല്‍.എ യോഗേഷ് പട്ടേല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മനേക ഗാന്ധിയെത്തി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിപ്പോയത്.

ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം പ്രതിമയെ കളങ്കപ്പെടുത്തിയെന്ന് ദളിത് പ്രവര്‍ത്തകര്‍ പറഞ്ഞു. പാലും വെള്ളവും ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിമ കഴുകിയത്.


Read more:ഗോപിനാഥ പിള്ളയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു


 

ബി.ജെ.പി നേതാക്കളേക്കാള്‍ മുമ്പേ പ്രതിമയ്ക്ക് സമീപം തങ്ങള്‍ എത്തിയിരുന്നുവെന്നും പക്ഷെ പ്രോട്ടോക്കോള്‍ പറഞ്ഞ് ബി.ജെ.പി നേതാക്കളെ ആദ്യം കയറ്റി വിടുകയാണുണ്ടായതെന്ന് ദളിത് നേതാവ് തക്കോര്‍ സോളങ്കി പറഞ്ഞു.

മനേക ഗാന്ധിയടക്കമുള്ളവര്‍ എത്തുന്നതിന് മുമ്പ് സ്ഥലത്തെത്തിയ ബി.ജെ.പി ഗുജറാത്ത് എസ്.സി-എസ്.ടി സ്റ്റേറ്റ് സെല്‍ ജനറല്‍ സെക്രട്ടറി ജിവ്‌രാജ് ചൗഹാനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ഘെരാവോ ചെയ്യുകയും ചെയ്തിരുന്നു.