| Thursday, 23rd July 2020, 9:29 am

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് മര്‍ദ്ദനം; ഗുരുതരമായ പരിക്കേറ്റ ദളിത് യുവാവ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്ധ്രയിലെ ചിരാളയില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ദളിത് യുവാവിന് നേരേ പൊലീസ് മര്‍ദ്ദനം. തലയ്ക്ക് സാരമായ പരിക്കേറ്റ യുവാവ് മരിച്ചു.

ഗുണ്ടൂര്‍ സ്വദേശിയായ അത്‌ചേര്‍ല കിരണ്‍ കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ചിരാളയിലേക്ക് ബൈക്കിലെത്തിയ ഇദ്ദേഹത്തെ മദ്യപരിശോധനയ്ക്കായി പൊലീസ് തടഞ്ഞു. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷൈനി എബ്രഹാമിന് നേരേയും പൊലീസ് മര്‍ദ്ദനമുണ്ടായതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സംഭവ സ്ഥലത്തുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ ഇരുവരെയും ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാല്‍ യാത്രയ്ക്കിടെ കിരണ്‍ ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ തലയ്ക്ക് സാരമായി പരിക്കേറ്റു ഇതാണ് മരണകാരണം എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

മദ്യപരിശോധനയ്ക്കാണ് പൊലീസ് കിരണ്‍കുമാറിനെയും സുഹൃത്തിനെയും തടഞ്ഞത്. ഇവരുടെ രക്തപരിശോധനയില്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്- ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ദാര്‍ഥ് കൗശല്‍ പറഞ്ഞു.

എന്നാല്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനമാണ് കിരണിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് കിരണ്‍ മരിച്ചത്. പൊലീസാണ് ഇതിന് കാരണക്കാരെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം മരിച്ച യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more