| Thursday, 3rd May 2018, 4:44 pm

പുതുച്ചേരിയില്‍ കീഴ്ജാതിക്കാരിയെന്ന കാരണം പറഞ്ഞ് ദളിത് യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് യുവതിയെ കീഴ്ജാതിക്കാരിയെന്ന കാരണം പറഞ്ഞ് ഒരു സംഘം ആളുകള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചു. കൂനച്ചുംപ്പെട്ട ഗ്രാമത്തിലെ ദ്രൗപദി അമ്മന്‍ ക്ഷേത്രത്തിലാണ് രാധ എന്ന ദളിത് യുവതിയെ ക്ഷേത്ര പൂജാരി അടക്കമുള്ളവര്‍ തൊഴാന്‍ അനുവദിക്കാതെ തിരിച്ചയച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ALSO READ: ഇന്നോളമുള്ള ചരിത്രത്തില്‍ ഇത്രയും വിചിത്രമായ ഒരു തീരുമാനം ആദ്യം; പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സംവിധായകന്‍ വി.സി അഭിലാഷ്


“ഞങ്ങള്‍ നിങ്ങളുടെ ക്ഷേത്രത്തിലേക്ക് വരാറില്ലല്ലൊ, നീ ഞങ്ങളുടെ ക്ഷേത്രത്തിലേക്കും വരേണ്ട” എന്ന് പറഞ്ഞുകൊണ്ടാണ് വണ്ണിയര്‍ വിഭാഗക്കാരായ ഒരു സംഘം ആളുകള്‍ ദളിത് യുവതിയെ ക്ഷേത്രമുറ്റത്ത് തടഞ്ഞത്. എന്നാല്‍ താന്‍ പ്രാര്‍ത്ഥിച്ചിട്ടേ തിരിച്ചു പോകുള്ളു എന്ന് യുവതി നിലപാടെടുത്തപ്പോള്‍ ബലപ്രയോഗത്തിലൂടെ ക്ഷേത്രത്തിന് പുറത്താക്കാനും ശ്രമിച്ചു.

WhatsApp Video 2018-05-03 at 15.59.49 (1) from Jadeer T.K on Vimeo.

പിന്നീട് മര്‍ദിക്കുകയും ചെയ്തുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more