| Thursday, 14th July 2016, 10:41 am

സവര്‍ണര്‍ കുടിവെള്ളത്തിന് വിലക്കേര്‍പ്പെടുത്തി; ദളിത് സ്ത്രീ സ്വന്തമായി കിണര്‍ കുഴിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സവര്‍ണരുടെ നടപടിയെ വെല്ലുവിളിച്ച് ദളിത് സ്ത്രീ സ്വന്തമായി കിണര്‍ കുഴിച്ചു. ദളിതരായ നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കിണറാണ് കസ്തൂരിയെന്ന മധ്യവയസ്‌ക കുഴിച്ചത്. ലക്ൗവിലെ ദുദ്ദി ഗ്രാമത്തിലാണ് സംഭവം. 5 വര്‍ഷം മുന്‍പാണ് വെള്ളമെടുക്കാന്‍ സവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയത്.

സവര്‍ണ വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശത്താണ് പൊതുടാപ്പ് ഉണ്ടായിരുന്നതെന്നും ഇവിടെ നിന്ന് വെള്ളമെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് കിണര്‍ കുഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും കസ്തൂരി പറഞ്ഞു. ഏറെ ദുരിതങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് കിണറുപണി പൂര്‍ത്തിയാക്കിയതെന്നും അവര്‍ വ്യക്താമാക്കി.

പൊതിടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ മേല്‍ജാതിക്കാര്‍ അനുവദിക്കാതിരുന്നതോടെ ദാഹമകറ്റാനുള്ള ഒരു കുടം വെള്ളത്തിനായി യുദ്ധം ചെയ്യേണ്ട അവസ്ഥയായിരുന്നെന്നും, അപമാനം സഹിക്കാതെ വന്നതോടെ താന്‍ ഗ്രാമം വിട്ട് സമീപത്തെ വനത്തില്‍ കുടില്‍ കെട്ടി കിണര്‍ കുഴിക്കാന്‍ ആരംഭിക്കുകയായിരുന്നെന്നും കസ്തൂരി പറഞ്ഞു. ഇതിനെ മക്കള്‍ വരെ എതിര്‍ത്തിരുന്നു. തന്റെ മനോനില തെറ്റിയെന്ന് പലരും കരുതി. ഭ്രാന്തിയെന്നു വരെ വിളിക്കാനാരംഭിച്ചുവെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more