| Friday, 3rd April 2015, 12:08 am

100 രൂപ കൂലി ചോദിച്ചതിന് ദളിത് തൊഴിലാളിയെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ചെയ്ത ജോലിക്ക് 100 രൂപ കൂലി ചോദിച്ചതിന് തൊഴിലുടമയുടെ കൊച്ചുമകന്‍ ദളിത് തൊഴിലാളിയെ തല്ലിക്കൊന്നു റിട്ട. ആര്‍മി മേജറിന്റെ കൊച്ചുമകനാണ് 100 രൂപയ്ക്ക് വേണ്ടി ഒരു ജീവനെടുത്തത്. ആഗ്രയിലെ കത്ര വാസിര്‍ ഖാന്‍ പ്രദേശത്താണ് സംഭവം. 40 വയസുകാരനായ പപ്പുവാണ് കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞ് കൂലിവാങ്ങാനായെത്തിയ പപ്പുവുമായി മോജറുടെ കൊച്ചുമകന്‍ ജയ് കൃഷ്ണന്‍ തര്‍ക്കത്തിലേര്‍പ്പെട്ടെന്നും വക്കുതര്‍ക്കത്തെത്തുടര്‍ന്ന് ജയ് കൃഷ്ണന്‍ പപ്പുവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പോലീസ് പറയുന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് പപ്പു കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു.

സംഭവമറിഞ്ഞ് രോഷാകുലരായ ജനക്കൂട്ടം വാഹനങ്ങള്‍ ആക്രമിക്കുകയും മറ്റ് വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പോലീസ് ലാത്തിവീശുകയും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുകയും ചെയ്തു. പപ്പുവിന്റെ വീട്ടുകാരും ബന്ധുക്കളുമാണ് പ്രതിഷേധം നടത്തിയത്. റിട്ട. മേജറിനും മര്‍ദ്ദനം ഏറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം ഒളിവില്‍പോയ ജയ് കൃഷ്ണന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more