“ഞങ്ങളെ മുദ്രവെച്ചമുറിയില്‍ തടവിലാക്കിയ, ഞങ്ങള്‍ക്ക് ജീവിതാനുകമ്പ നല്‍കാത്ത യാഥാസ്ഥിതിക സംസ്‌കാരത്തിനെതിരെയാണ് എന്റെ ഈ പരാതി. ഇവിടെ കാറ്റ് ഞങ്ങളോട് അപരിചിതമായി പെരുമാറുന്നു; മണ്‍സൂണ്‍ ഞങ്ങള്‍ക്ക് വറുതിക്കാലം മാത്രം നല്‍കുന്നു; ജലം മരീചികയായി കളിക്കുന്നു. ഈ വൃത്തിഹീന വിഷമയ ജീവിതം ഞങ്ങളുപേക്ഷിക്കുന്നു. ഈ ക്രൂരശാപങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു തിളക്കമാര്‍ന്ന ശുഭകരമായ ചന്ദ്രനെ നല്‍കാന്‍ നിങ്ങള്‍ക്കാവുമോ? എന്റെ രാജ്യപ്രമുഖരേ, നിങ്ങളുടെ കോടതിയില്‍ ഞാനിതാ ഒരു പരാതി നല്‍കുന്നു. നിങ്ങളെനിക്ക് നീതിതരുമോ?””
രുചി തോമര്‍
പരിഭാഷ: ഷഫീക്ക് എച്ച്.
“സ്ത്രീകള്‍ക്ക് ഏകീകരിക്കപ്പെട്ട ഒരു ആത്മബോധം, അഥവാ യുക്തിസഹവും ഉചിതവും കാര്യക്ഷമവുമായ ഒരു സ്വത്വം കണ്ടെടുക്കേണ്ടതുണ്ട്; അതിനായി പോരാടേണ്ടതുണ്ട്. ഈ വസ്തുത അംഗീകരിക്കുന്നതില്‍ നിന്നാണ് പെണ്ണെഴുത്തുകാര്‍ ഒരു സ്വത്വനിര്‍മിതിക്ക് ആരംഭം കുറിച്ചത്. ഈ സ്വത്വത്തിന്റെ മരണത്തിനായി പുരുഷ എഴുത്തുകാര്‍ മുറവിളികൂട്ടുന്നതുപോലെ, ഒരു സ്വയം നിര്‍ണയാവകാശ ബോധവും തുടര്‍സ്വത്വവും ചരിത്രവും ഒപ്പം ഈ ലോകത്ത് അവര്‍ക്കുള്ള കര്‍തൃത്വവും പ്രദാനം ചെയ്യുന്ന ആത്മനിഷ്ഠത (subjectivity) സ്ത്രീകള്‍ ഇതുവരെയും അനുഭവിച്ചിട്ടില്ല.””
– പാട്രീഷ്യ വോ (ബസു 123)
മേല്‍ജാതി സ്ത്രീകളെ സംബന്ധിച്ചിടത്തോളംകുടുംബമാണ് അവരുടെ ലോകം. അതുകൊണ്ടുതന്നെ വ്യക്തിഗത സ്വാതന്ത്ര്യത്തെ (individual liberalism) ചുറ്റിപ്പറ്റിയുള്ള സ്വയം പരിവര്‍ത്തനത്തിനുവേണ്ടിയാണ് അവള്‍ വാദിക്കുക. എന്നാല്‍ ദളിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം സമുദായമാണ് അവളുടെ കുടുംബം. അതുകൊണ്ട്തന്നെ ആ സമുദായത്തിന്റെ ഉന്നമനത്തെയാണ് അവള്‍ ലക്ഷ്യം വെയ്ക്കുന്നത്. ചുരുക്കത്തില്‍ അവളുടെ കുടുംബം സമുദായയൈക്യത്തെയാണ് (communitarianism) കേന്ദ്രീകരിച്ചിരിക്കുന്നത്.
ജലമെടുക്കാനും തൊഴിലിനുമായി പുറത്തിറങ്ങുമ്പോള്‍ സവര്‍ണപുരുഷന്മാരാല്‍ ആക്രമിക്കപ്പെടാത്ത, ബലാത്സംഗം ചെയ്യപ്പെടാത്ത ഒരു പെണ്‍കുട്ടിപോലും ഞങ്ങളുടെ ചേരിയിലുണ്ടായിരിക്കുകയില്ല.
ദളിത് സ്ത്രീ “അപര”യായി കരുതപ്പെടുന്നുവെന്നും സമൂഹത്തിലെ സര്‍വ്വവിതാനങ്ങളിലും നിലനില്‍ക്കുന്ന പുരുഷാധിപത്യപരവും ബ്രാഹ്മണീയവുമായ മൂല്യങ്ങള്‍ കാരണം നൂറ്റാണ്ടുകള്‍ നീണ്ട അന്യവല്‍ക്കരണത്തിന്റെയും ഒറ്റപ്പെടലിന്റെയും അതുപോലെ ജീവിതത്തിലുടനീളം അനുഭവിക്കേണ്ടിവരുന്ന വന്‍തോതിലുള്ള ഒഴിവാക്കപ്പെടലിന്റെയും, മാത്രമല്ല സംഘടിതമായും വീടുകള്‍ക്കുള്ളിലും അനുഭവിക്കേണ്ടിവരുന്ന ഹിംസയുടെയുമൊക്കെ പരിണിതഫലമാണ് അവര്‍ അനുഭവിക്കുന്ന ഈ അപരവല്‍ക്കരണമെന്നും ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു വീക്ഷണമാണ്. സാമൂഹ്യ-ഭൗതിക-സാമ്പത്തിക-രാഷ്ട്രീയപരമായ കഷ്ടതകളുടെ പ്രകടിതരൂപമായ “കീഴ്”ഗണത്തിലാണ് അവള്‍ പെടുന്നത്.
ഭക്ഷണം, വെള്ളം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള അവളുടെ പോരാട്ടങ്ങളിലും അവളനുഭവിക്കുന്ന ലൈംഗിക-ഗാര്‍ഹിക ഹിംസകളിലും ഇത് വ്യക്തമാണ്. “ജലമെടുക്കാനും തൊഴിലിനുമായി പുറത്തിറങ്ങുമ്പോള്‍ സവര്‍ണപുരുഷന്മാരാല്‍ ആക്രമിക്കപ്പെടാത്ത, ബലാത്സംഗം ചെയ്യപ്പെടാത്ത ഒരു പെണ്‍കുട്ടിപോലും ഞങ്ങളുടെ ചേരിയിലുണ്ടായിരിക്കുകയില്ല””; അടുത്തകാലത്തായി തെക്കന്‍ തമിഴ്‌നാട്ടിലെ ഒരു പെണ്‍കുട്ടി ദളിത് പ്രവര്‍ത്തകയോട് പറഞ്ഞ വാക്കുകളാണിത് (ബസു 124).
ലൈംഗികാടിച്ചമര്‍ത്തല്‍, സാമ്പത്തിക ചൂഷണം, സാമൂഹ്യവും സാംസ്‌കാരികവുമായ കീഴടക്കലുകള്‍ എന്നിവയാണ് സ്ത്രീകളുമായി ബന്ധപ്പെട്ട ലിംഗാസ്സമത്വബന്ധങ്ങളുടെ മുഖ്യസ്രോതസ്സുകളായി ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നത്. ഗായത്രി ചക്രവര്‍ത്തി സ്പിവാക് “”Can the Subaltern Speak?”” എന്ന തന്റെ ലേഖനത്തില്‍ സ്ത്രീകളെ വെളുത്തവരല്ലാത്തവര്‍, യൂറോപ്യരല്ലാത്തവര്‍, മര്‍ദ്ദിത ജാതികള്‍ എന്നിങ്ങനെ വേര്‍തിരിക്കുകയും കീഴാള ആഖ്യാനങ്ങളുടെ ചട്ടക്കൂടില്‍ അവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. മാത്രവുമല്ല പ്രതിനിധാനം, പ്രതിരോധം, അരികുവല്‍ക്കരിക്കപ്പെടുന്നവരുടെയും മര്‍ദ്ദിതരുടെയും ചൂഷിതരുടേതുമായ വീക്ഷണങ്ങളില്‍ പറയപ്പെടുന്ന സാംസ്‌കാരികമായ കീഴടക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങള്‍ സ്പിവാക് ഉന്നയിച്ചിട്ടുണ്ട്.
മുഖ്യധാരാ സ്ത്രീ പ്രസ്ഥാനത്തില്‍ നിന്നും ദളിത് സ്ത്രീകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നത് എല്ലാറ്റിനുമുപരി മോശം കാര്യമായിത്തീരുകയില്ല; കാരണം സ്ത്രീകള്‍ അവരുടേതായ സ്വന്തം പ്രയോഗപദ്ധതിയും (praxis) സ്വത്വവും കര്‍തൃത്വവും രൂപപ്പെടുത്തിയെടുക്കുന്നതിന് ഇതവരെ നിര്‍ബന്ധിതമാക്കും.
ഭര്‍ത്താവിന്റെ ചിതയില്‍ സതിയനുഷ്ഠിക്കുന്ന സ്ത്രീകളെ ഇരകളെന്നതിനേക്കാള്‍ സ്വത്ത് (Property) എന്ന നിലയില്‍ നിര്‍മ്മിക്കുന്നതിലേയ്ക്ക് സ്പിവാക്ക് സംവാദത്തെ മാറ്റിത്തീര്‍ക്കുകയും സമൂഹപ്രതിനിധികളുമായി നീണ്ട ചര്‍ച്ചകള്‍ക്ക് വിഷയമാക്കുകയും ചെയ്തു. “”കീഴാളര്‍ക്ക് സംസാരിക്കാനാവില്ല. ആഗോള അലക്കുകമ്പനികളുടെ ലിസ്റ്റുകളില്‍ “സ്ത്രീ” ഒരു വിശുദ്ധ ഐറ്റം എന്ന നിലയില്‍ ഒരു ഗുണവും അനുഭവിക്കുന്നില്ല. പ്രതിനിധാനം കൊഴിഞ്ഞുപോയിട്ടുമില്ല.”” എന്ന് സ്പിവാക്ക് വ്യക്തമാക്കുന്നു. (സ്പിവാക്ക് 4)
[]ദളിത് സ്ത്രീക്ക് വ്യക്തിപരമായും സാമൂഹ്യവുമായ അവമതിയെ മാത്രമല്ല ഭൗതിക സുരക്ഷിത ബോധത്തെയും അതിജീവിക്കേണ്ടതുണ്ടെന്ന് ആര്‍.എസ്. ഖാരെ വാദിക്കുന്നു. “വീടിനുള്ളില്‍” പലപ്പോഴും ദളിത് സ്ത്രീക്ക് ഭര്‍ത്താവ്, സഹോദരന്മാര്‍ എന്നിവരില്‍ നിന്ന് വാക്കുകള്‍കൊണ്ടും ശാരീരികമായും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നു; ഭര്‍തൃപിതാവിനാലും ഭര്‍തൃസഹോദരനാലും ബലാത്സംഗത്തിന് വിധേയമാകേണ്ടിവരുന്നു; തങ്ങളുടെ ഭര്‍ത്താവിന്റെ സന്തോഷത്തിനായി അവള്‍ ഗാര്‍ഹിക-ലൈംഗിക അതിക്രമങ്ങള്‍ക്ക് ബലമായി കീഴ്‌പ്പെടേണ്ടിയും വരുന്നു. പുറത്ത് പൊതുമണ്ഡലങ്ങളില്‍ നിര്‍ബന്ധിതവും, സാമ്പത്തികമണ്ഡലങ്ങളില്‍ വേതനരഹിതമായുമൊക്കെ അവള്‍ക്ക് തൊഴിലെടുക്കേണ്ടിവരുന്നു. ഇതിനെക്കൂടാതെ ലൈംഗികാധിക്ഷേപങ്ങളും ജീവിതത്തിലെ അരക്ഷിതാവസ്ഥയും.
ഇന്ത്യയിലെ സ്ത്രീകളുടെ മൊത്തം എണ്ണത്തില്‍ 16 ശതമാനവും മൊത്തം ജനസംഖ്യയില്‍ 8 ശതമാനവും ദളിത് സ്ത്രീകളാണെന്നിരിക്കെ അവരില്‍ ഭൂരിപക്ഷവും അവഹേളിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. “Theoretical Brahmin and Empirical Sudra”” എന്ന തന്റെ ലേഖനത്തില്‍ പ്രൊഫ. ഗോപാല്‍ ഗുരു പറയുന്നത് “”മുഖ്യധാരാ സ്ത്രീ പ്രസ്ഥാനത്തില്‍ നിന്നും ദളിത് സ്ത്രീകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നത് എല്ലാറ്റിനുമുപരി മോശം കാര്യമായിത്തീരുകയില്ല; കാരണം സ്ത്രീകള്‍ അവരുടേതായ സ്വന്തം പ്രയോഗപദ്ധതിയും (praxis) സ്വത്വവും കര്‍തൃത്വവും രൂപപ്പെടുത്തിയെടുക്കുന്നതിന് ഇതവരെ നിര്‍ബന്ധിതമാക്കും.”” (ബസു 145)
ദളിത് സ്ത്രീകളുടെ ആത്മബോധത്തിലും ലിംഗം, ജാതി, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ അവര്‍ നേരിടുന്ന അപമാനത്തിന്റെയും അവഹേളനത്തിന്റെയും ഒറ്റപ്പെടലിന്റെതുമായ അനുഭവങ്ങളിലും ഊന്നിക്കൊണ്ടുള്ള ഒരു വീക്ഷണം രൂപപ്പെടുത്തുക എന്നതാണ് അനിവാര്യമായ സംഗതി. ദളിത് പശ്ചാത്തലത്തില്‍ മേല്‍ജാതി/കീഴ്ജാതി, സ്ത്രീ/പുരുഷന്‍ എന്നീ സ്ഥിര ധ്രുവീകരണങ്ങളെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായേ പറ്റൂ.
അടുത്തപേജില്‍ തുടരുന്നു
സ്വന്തം കുടുംബങ്ങളുടെയും സമുദായത്തിന്റെയും ഉന്നമനത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ കഴിയുന്ന ഒന്നെന്ന നിലയില്‍ ദളിത് സ്ത്രീകള്‍ക്ക് സ്വയം object ആയല്ലാതെ subject ആയി കണക്കാക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ ശബ്ദത്തെ തടഞ്ഞുകൊണ്ട് അവരെ മൂകമാക്കുകയാണ്. അതുകൊണ്ടാണ് സ്വന്തം വീക്ഷണം രൂപപ്പെടുത്താനും സ്വന്തം പ്രയോഗവും (praxis) സിദ്ധാന്തവും നിര്‍മ്മിച്ചെടുക്കാനും അവര്‍ക്ക് മുന്നോട്ട് വരേണ്ടിവരുന്നത്.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സവര്‍ണഹിന്ദുക്കളെയും ശൂദ്രസ്ത്രീകളെയും ദളിത് സ്ത്രീകളെയും മനസ്സിലാക്കാനുള്ള, സാമൂഹ്യഘടനയിലെ മൂന്ന് ശ്രേണീബദ്ധ അച്ചുതണ്ടുകളാണ് തീര്‍ച്ചയായും ജാതി, വര്‍ഗം, പിതൃമേധാവിത്വം എന്നിവ. ദളിത് സ്ത്രീയുടെ ലിംഗപദവിയുടെയും സ്വത്വത്തിന്റെയും സുപ്രധാന ഭാഗധേയത്തെ രൂപപ്പെടുത്തുന്നത് ജാതിതന്നെയാണ്.
ഉദാഹരണമായി, വീട്ടുജോലി (menial service work) ചെയ്യുന്ന അപഹര്‍ഷയായ ഒരു ദളിത് പെണ്‍തൊഴിലാളി/അടിമ അശുദ്ധയായും കീഴാളയുമായാണ് നിര്‍മ്മിതമാകുന്നത്. ലിംഗപ്രത്യയശാസ്ത്രപരമായി, ദളിത് സ്ത്രീകളുടെ ഇരട്ടസ്വഭാവത്തിലുള്ള നിര്‍മ്മിതി ലൈംഗികപരമായ അവളുടെ കീഴടക്കപ്പെടലിനേയും വിധേയത്വത്തെയും ന്യായീകരിക്കുന്നു.
ജാതി അടിച്ചമര്‍ത്തല്‍, ലിംഗപരമായ കീഴടക്കല്‍, വര്‍ഗചൂഷണം എന്നിവ ഇവിടെ ഒന്നിക്കുന്നു. ജാതിപദവിയും അധികാരബന്ധങ്ങളും സാംസ്‌കാരികഭിന്നതകളും നിര്‍മ്മിച്ചെടുക്കുന്നതിന് ലിംഗത്തെ (gender) ജാതി പ്രയോജനപ്പെടുത്തുന്നു; അതിലൂടെ കീഴ്ജാതി സ്ത്രീകളെ അടിച്ചമര്‍ത്തുന്നു. ഇങ്ങനെ ജാതി, വര്‍ഗം, പിതൃമേധാവിത്വം എന്നീ പരസ്പരബന്ധിത സംവിധാനങ്ങള്‍ അടിച്ചമര്‍ത്തലിന്റെതായ ബഹുമുഖമാനവും ഏകകാലികത്വവും (simultaneity) തീവ്രതയും സൃഷ്ടിക്കുന്നു. ഇവ ദളിത് പെണ്ണനുഭവങ്ങളില്‍ വിനാശകരമായവയാണ്.
“വിമോചന വീക്ഷണങ്ങള്‍ രൂപപ്പെടുത്താനുള്ള നമ്മുടെ അവകാശം നിഷേധിക്കപ്പെടുന്നു. നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ തട്ടിയെടുത്തത് അധീശരായ മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുവേണ്ടിയാണ്. നമ്മുടെ ലോകവീക്ഷണത്തെയും ജീവിതദര്‍ശനത്തെയും രൂപപ്പെടുത്തുന്നതിനോ നേടിയെടുക്കുന്നതിനോ കഴിവില്ലാത്തവരായി നമ്മെ മാറ്റിത്തീര്‍ത്തുകൊണ്ട് അവര്‍ നമ്മെ അപമാനിക്കുകയാണ്.””
സ്വന്തം കുടുംബങ്ങളുടെയും സമുദായത്തിന്റെയും ഉന്നമനത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ കഴിയുന്ന ഒന്നെന്ന നിലയില്‍ ദളിത് സ്ത്രീകള്‍ക്ക് സ്വയം object ആയല്ലാതെ subject ആയി കണക്കാക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ ശബ്ദത്തെ തടഞ്ഞുകൊണ്ട് അവരെ മൂകമാക്കുകയാണ്. അതുകൊണ്ടാണ് സ്വന്തം വീക്ഷണം രൂപപ്പെടുത്താനും സ്വന്തം പ്രയോഗവും (praxis) സിദ്ധാന്തവും നിര്‍മ്മിച്ചെടുക്കാനും അവര്‍ക്ക് മുന്നോട്ട് വരേണ്ടിവരുന്നത്.
“വിമോചന വീക്ഷണങ്ങള്‍ രൂപപ്പെടുത്താനുള്ള നമ്മുടെ അവകാശം നിഷേധിക്കപ്പെടുന്നു. നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ തട്ടിയെടുത്തത് അധീശരായ മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുവേണ്ടിയാണ്. നമ്മുടെ ലോകവീക്ഷണത്തെയും ജീവിതദര്‍ശനത്തെയും രൂപപ്പെടുത്തുന്നതിനോ നേടിയെടുക്കുന്നതിനോ കഴിവില്ലാത്തവരായി നമ്മെ മാറ്റിത്തീര്‍ത്തുകൊണ്ട് അവര്‍ നമ്മെ അപമാനിക്കുകയാണ്.”” (പ്രസാദ് 47)
അതുകൊണ്ട് ഒരു ദളിത് ഫെമിനിസ്റ്റ് സിദ്ധാന്തം വികസിപ്പിക്കുകയും ഈ ജീവിതാവസ്ഥയെ ദളിത് പെണ്‍ഭാഷയില്‍ നിര്‍വ്വചിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അങ്ങനെയാണ് ദളിത് പെണ്‍ജീവിതത്തെ കുറേക്കൂടി നന്നായി മനസ്സിലാക്കാനും അവരെ പരിവര്‍ത്തനപ്പെടുത്താനുമായി ഒരു പുതിയ പദം ജന്മംകൊണ്ടത്-“ദളിത് സ്ത്രീവാദം” (Dalit Womenism).
1893-ല്‍ ആലീസ് വാള്‍ക്കറായിരുന്നു “വുമെനിസം” എന്ന പദം ആദ്യമായി ഉപയോഗിച്ചത്. വംശീയവും സാംസ്‌കാരികവും ലിംഗപരവും ദേശീയവും സാമ്പത്തികവും രാഷ്ട്രീയപരവുമായ പരിഗണനകളുമായി ഉള്‍ച്ചേര്‍ന്ന ഒരു ബോധം എന്ന നിലയിലാണ് സ്ത്രീവാദം നിര്‍വ്വചിക്കപ്പെട്ടത്. അതേസമയം ഫെമിനിസം സ്ത്രീകള്‍ക്കുള്ള പ്രാഥമികത്വത്തെയാണ് (priority) മുന്നോട്ടുവെച്ചത്.
പുരുഷാധിപത്യത്തിനും ജാതിക്കും പുറമേ വര്‍ഗവും ദളിത് സ്ത്രീകളെ ബൂര്‍ഷ്വാവല്‍ക്കരണത്തിലൂടെയും സംസ്‌കൃതവല്‍ക്കരണത്തിലൂടെയും വിഭജിക്കുന്നുണ്ട്. ജാതിബദ്ധ സമൂഹത്താല്‍ സൃഷ്ടിക്കപ്പെടുന്ന അതിരുകവിഞ്ഞ വര്‍ഗങ്ങളെയും ഭിന്നതകളെയും അവയുടെ സങ്കീര്‍ണതകളെയും ദളിത് ഫെമിനിസത്തിന് അഭിസംബോധനചെയ്യേണ്ടതുണ്ട്.
ദളിത് സ്ത്രീവാദം പൂര്‍ണമായും ദളിത് സ്ത്രീകളുടെ ജീവിതം, അനുഭവം, ബോധം എന്നിവയെ അടിസ്ഥാനപ്പെടുത്തി. അങ്ങനെ സാവധാനം ദളിത് സ്ത്രീകള്‍ തങ്ങളുടെ ദുരിതാനുഭവങ്ങളെ ഉറക്കെ വിളിച്ചുപറയാനും അവരുടെ വേദനകളെയും രോഷത്തെയും ആത്മകഥാ രചനകളിലൂടെ സൈദ്ധാന്തികവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളാരംഭിച്ചു.
ജോലി, കൂലി, കുടുംബജീവിതം എന്നിവയില്‍ വന്ന പരിണാമങ്ങളെ ലാക്കാക്കിക്കൊണ്ട് ജാതി, സാമ്പത്തിക വര്‍ഗം, രാഷ്ട്രീയം, പുരുഷാധിപത്യം എന്നീ വീക്ഷണങ്ങളിലൂടെയുള്ള ദളിത് സ്ത്രീകളുടെ ചരിത്രാനുഭവങ്ങളെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമായിത്തീര്‍ന്നു.
പുരുഷാധിപത്യത്തിനും ജാതിക്കും പുറമേ വര്‍ഗവും ദളിത് സ്ത്രീകളെ ബൂര്‍ഷ്വാവല്‍ക്കരണത്തിലൂടെയും സംസ്‌കൃതവല്‍ക്കരണത്തിലൂടെയും വിഭജിക്കുന്നുണ്ട്. ജാതിബദ്ധ സമൂഹത്താല്‍ സൃഷ്ടിക്കപ്പെടുന്ന അതിരുകവിഞ്ഞ വര്‍ഗങ്ങളെയും ഭിന്നതകളെയും അവയുടെ സങ്കീര്‍ണതകളെയും ദളിത് ഫെമിനിസത്തിന് അഭിസംബോധനചെയ്യേണ്ടതുണ്ട്.
ജാതി, വര്‍ഗം, ലിംഗം എന്നിവയെ യോജിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കുകയും തങ്ങളുടെ സ്വത്വത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ അതിന് തള്ളിക്കളയുകയും വേണം; അതേസമയം തന്നെ ജാതിയുടെ അതിനിര്‍ണയനത്തെ വെല്ലുവിളിക്കേണ്ടതായുമുണ്ട്. ദളിത് സ്ത്രീകള്‍/അദളിത് സ്ത്രീകള്‍ എന്നിങ്ങനെ ഇന്ന് നിലനില്‍ക്കുന്ന ദ്വന്ദ്വത്തെ മൗലികമായി വെല്ലുവിളിച്ചുകൊണ്ടും അറിവും അധികാരവും തമ്മില്‍ കണ്ണിചേര്‍ത്തുകൊണ്ടും ദളിത് വിമര്‍ശന സിദ്ധാന്തം ഫൂലെയുടെയും അംബേദ്ക്കറിന്റെയും കൃതികളില്‍ പ്രകടമായിക്കാണുന്ന സാമൂഹ്യഘടനാ വീക്ഷണത്തിലൂടെ ജാതിയെയും പിതൃമേധാവിത്വത്തെയും വിശകലനം ചെയ്യുന്നതിലേയ്ക്ക് നീങ്ങണം.
പുരുഷാധിപത്യത്തിന്റെ ചട്ടക്കൂടുകളെ സമ്പൂര്‍ണവല്‍ക്കരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും സജാതീയവല്‍ക്കരിക്കുകയും (homogeneous) ചെയ്യുന്ന സമ്പ്രദായങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങള്‍ അപനിര്‍മാണരീതിക്ക് നേരത്തേതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ദളിത് സ്ത്രീത്വത്തെ നിര്‍മിക്കുന്ന സാംസ്‌കാരിക-സാമൂഹ്യ സവിശേഷതകളെ കണ്ടെത്തുകയും വിശകലനം ചെയ്യുകയും എതിരാളികളില്‍ നിന്ന് അവയെ വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ദളിത് ഫെമിനിസ്റ്റ് സിദ്ധാന്തം വികസിച്ചുവരികയാണ് ഇനി വേണ്ടത്. സാമൂഹ്യനീതിയെ ലക്ഷ്യംവെയ്ക്കുന്നതും ദളിത് സ്ത്രീകള്‍ക്കെതിരായ ഏതൊരുവിധ ചൂഷണത്തെയും അടിച്ചമര്‍ത്തലിനെയും ചെറുക്കുന്നതുമായിരിക്കണം ഈ ദളിത് ഫെമിനിസ്റ്റ് സിദ്ധാന്തം.
അടുത്തപേജില്‍ തുടരുന്നു
ദളിത് പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ നൂറ്റാണ്ടുകളായി രണ്ട് തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് അവള്‍ വിധേയമാവുന്നു-ദളിതെന്ന നിലയിലും സ്ത്രീയെന്ന നിലയിലും. ദളിത് എന്ന നിലയില്‍ അവര്‍ ജാതിവിവേചനം അനുഭവിക്കുമ്പോള്‍ തന്നെ സ്ത്രീയെന്ന നിലയില്‍ വീടിനുള്ളിലും പുറത്തും പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ ഇരകളായിത്തീരുകയും ചെയ്യുന്നു. അങ്ങനെയാണ് ദളിത് സ്ത്രീകള്‍ ജാതി, വര്‍ഗം, ലിംഗം എന്നീ മൂന്ന് തലങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെടുന്നത്. അങ്ങനെ ദളിത് സ്ത്രീകള്‍ക്കെതിരായ ഹിംസ അനിയന്ത്രിതമാവുന്നു.
ദളിത് പെണ്ണനുഭവങ്ങളെ രൂപപ്പെടുത്താനുള്ള ഈ ശ്രമം മറാഠിയില്‍ അറിയപ്പെടുന്നത് “സ്ത്രീ ദളിത് സാഹിത്യ” എന്നാണ്. നൂറ്റാണ്ടുകളായി ശ്രേണീബദ്ധമായ ജാതിസമൂഹത്തിന്റെ ഏറ്റവും കീഴടരില്‍ നില്‍ക്കുന്നതിനാല്‍ ദളിത് സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ അവകാശരാഹിത്യം അനുഭവിക്കുന്ന വിഭാഗമായി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്.
ദളിത് പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ നൂറ്റാണ്ടുകളായി രണ്ട് തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് അവള്‍ വിധേയമാവുന്നു-ദളിതെന്ന നിലയിലും സ്ത്രീയെന്ന നിലയിലും. ദളിത് എന്ന നിലയില്‍ അവര്‍ ജാതിവിവേചനം അനുഭവിക്കുമ്പോള്‍ തന്നെ സ്ത്രീയെന്ന നിലയില്‍ വീടിനുള്ളിലും പുറത്തും പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ ഇരകളായിത്തീരുകയും ചെയ്യുന്നു. അങ്ങനെയാണ് ദളിത് സ്ത്രീകള്‍ ജാതി, വര്‍ഗം, ലിംഗം എന്നീ മൂന്ന് തലങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെടുന്നത്. അങ്ങനെ ദളിത് സ്ത്രീകള്‍ക്കെതിരായ ഹിംസ അനിയന്ത്രിതമാവുന്നു.
ഇന്ത്യന്‍ സാഹിത്യത്തിലും ഇന്ത്യനിംഗ്ലീഷ് സാഹിത്യത്തിലും തെറ്റായവിധമാണ് ദളിത് സ്ത്രീകള്‍ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. മിക്ക മേല്‍ജാതി പുരുഷ എഴുത്തുകാരും ദളിത് സ്ത്രീകള്‍ക്കുനേരെ പക്ഷപാതിത്വം വെച്ചുപുലര്‍ത്തുന്നുണ്ട്. അവര്‍ എല്ലായ്‌പ്പോഴും ദളിത് സ്ത്രീകളെ മേല്‍ജാതി പുരുഷന്മാരുടെ ഇരകളായിമാത്രമേ ചിത്രീകരിച്ചിട്ടുള്ളു.
എന്നാല്‍ ദളിത് സ്ത്രീകളോടുള്ള അനീതികള്‍ക്കെതിരായി പോരാടുന്ന കലാപകാരികളായി ഒരിക്കലുമവരെ ഈ എഴുത്തുകാര്‍ ചിത്രീകരിക്കാറില്ല. എന്തിനേറെ പുരോഗമന സാഹിത്യകാരായ മുല്‍ക്ക് രാജ് ആനന്ദ്, പ്രേംചന്ദ് എന്നിവരുടെ കൃതികളില്‍ പോലും ദളിത് സ്ത്രീകള്‍ ഒന്നുകില്‍ അപമാനിക്കപ്പെട്ടവര്‍ അല്ലെങ്കില്‍ മേല്‍ജാതി പുരുഷനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവര്‍. ഇത്തരം ചിത്രീകരണങ്ങളിലൂടെ സഹതാപം സൃഷ്ടിക്കാന്‍ ഈ സാഹിത്യകാരന്മാര്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ഇത്തരം സാധാരണ രീതികള്‍ പര്യാപ്തമല്ല തന്നെ.
സത്യത്തിനുവേണ്ടിയും അവര്‍ക്കുവേണ്ടി തന്നെയും അവര്‍ പോരാടി. ആത്മാഭിമാനം സംരക്ഷിക്കാനവര്‍ കലാപമാരംഭിച്ചു. ദളിത് സ്ത്രീത്വത്തിന്റെ ഈ പോരാട്ടം വ്യക്തികേന്ദ്രിതമായിരുന്നില്ല; മറിച്ച് സാമൂഹ്യ കേന്ദ്രിതമായിരുന്നു. അതുകൊണ്ടാണ് ത്യാഗത്തിന്റെ മൂര്‍ത്തീരൂപമെന്ന നിലയില്‍ സ്‌നേഹം കുത്തിയൊഴുകുന്ന ശൂന്യസ്വത്വങ്ങളായി ദളിത് സ്ത്രീകളെ ദളിതെഴുത്തുകാര്‍ വരച്ചുകാട്ടാന്‍ തയ്യാറാവാത്തത്.
ബാമ ഫൗസ്റ്റീന (വലതറ്റം) ഒരു ചര്‍ച്ചയില്‍
മറ്റുള്ള ഇരകളെ പോലെ സാമൂഹ്യാടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടാനും പ്രതിരോധിക്കാനും തങ്ങളുടെ അഭിമാനത്തെ സംരക്ഷിക്കാനും ദളിത് സ്ത്രീകള്‍ക്കും കഴിയുമെന്ന വസ്തുതയെ ഈ എഴുത്തുകാര്‍ തീരെ അവഗണിക്കുന്നു. അങ്ങനെ ഇത്തരം രചനകളില്‍ ദളിത് സ്ത്രീകള്‍ ഇരകളായി തന്നെ തുടരുന്നു; അല്ലാതെ അവര്‍ ഒരിക്കലും പോരാളികളായിത്തീരുന്നില്ല. ഇന്ത്യനിംഗ്ലീഷ് സാഹിത്യത്തിലെ ദളിത് സ്ത്രീത്വത്തിന്റെ പ്രതിനിധാനത്തെ മറികടക്കാനുള്ള സമരമെന്ന നിലയില്‍ ദളിത് എഴുത്തുകാരുടെ ആദ്യതലമുറകള്‍ ദളിത് സാഹിത്യത്തില്‍ സ്ത്രീയെ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്.
അവരെഴുതി;
“ദളിത് സാഹിത്യത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ചലനമറ്റവരല്ല; മറിച്ച് അവര്‍ ചലനാത്മകമാണ്. വിധവകളെയും വേശ്യകളെയും ഒറ്റയാക്കപ്പെട്ട സ്ത്രീകളെയും അനുകമ്പമാത്രമര്‍ഹിക്കുന്ന ദളിത് ചൂഷിതവിഭാഗങ്ങളായി ദളിതെഴുത്തുകാര്‍ നോക്കിക്കാണരുത്. അവരെ തേജസ്സുറ്റവരാക്കിത്തീര്‍ക്കുകയാണ് വേണ്ടത്. അന്നഭാവു, ശങ്കര്‍ റാവു ഖാരാട്ട്, ബാബുറാവു ബാഗുള്‍ മുതലായവരുടെ കഥകളിലും നോവലുകളിലും സ്ത്രീകളുടെ പോരാട്ടത്തിന്റെ സ്വഭാവം ആരംഭത്തില്‍ വ്യക്തിഗതമായിരുന്നെങ്കിലും പിന്നീട് വര്‍ഗസംഘര്‍ഷമായി പരിണമിക്കുകയായിരുന്നു… ”
“ഇതിന്റെ ഫലമെന്നോണം കൂരിരുട്ടിലൂടെയുള്ള ദളിത് കഥാപാത്രങ്ങളുടെ യാത്രയവസാനിക്കുകയും സൂര്യോദയ സ്വപ്നങ്ങള്‍ അവര്‍ കാണാനും തുടങ്ങി. സത്യത്തിനുവേണ്ടിയും അവര്‍ക്കുവേണ്ടി തന്നെയും അവര്‍ പോരാടി. ആത്മാഭിമാനം സംരക്ഷിക്കാനവര്‍ കലാപമാരംഭിച്ചു. ദളിത് സ്ത്രീത്വത്തിന്റെ ഈ പോരാട്ടം വ്യക്തികേന്ദ്രിതമായിരുന്നില്ല; മറിച്ച് സാമൂഹ്യ കേന്ദ്രിതമായിരുന്നു. അതുകൊണ്ടാണ് ത്യാഗത്തിന്റെ മൂര്‍ത്തീരൂപമെന്ന നിലയില്‍ സ്‌നേഹം കുത്തിയൊഴുകുന്ന ശൂന്യസ്വത്വങ്ങളായി ദളിത് സ്ത്രീകളെ ദളിതെഴുത്തുകാര്‍ വരച്ചുകാട്ടാന്‍ തയ്യാറാവാത്തത്.”” (പ്രസാദ് 46)
ദളിത് പുരുഷന്മാരില്‍ നിന്നും വ്യത്യസ്തമായി വളരെ കുറച്ച് ദളിത് സ്ത്രീകള്‍ മാത്രമേ തങ്ങളുടെ ആത്മകഥകള്‍, അഥവാ തങ്ങളുടെ വേദനാധ്യായങ്ങള്‍ കുറിച്ചുവെച്ചുള്ളു. അവയില്‍ തന്നെ ഭൂരിഭാഗവും പ്രാദേശികഭാഷയിലായിരുന്നു. ഇംഗ്ലീഷിലേക്ക് അവ വലുതായി മൊഴിമാറ്റം ചെയ്യപ്പെട്ടതുമില്ല.
ദളിത് സാഹിത്യത്തില്‍ ദളിത് സ്ത്രീകളുടെ സ്ഥാനം അവരുടെ സമുദായത്തിലെന്നപോലെത്തന്നെ പാര്‍ശ്വവല്‍കൃതരായിട്ടായിരുന്നു. തങ്ങളുടെ ആത്മസംഘര്‍ഷങ്ങളും വേദനകളും ആത്മകഥാരൂപത്തില്‍ കുറിച്ചിടുന്നതിന് ദളിത് സ്ത്രീകള്‍ക്ക് അവസരമൊരുക്കിയത് വിദ്യാഭ്യാസമാണ്.
അടുത്തപേജില്‍ തുടരുന്നു
ദളിതരിലെ ദളിതരാണ് ദളിത് സ്ത്രീകള്‍. അവള്‍ ഒരുപാട് അനുഭവിച്ചു; അനുഭവിച്ചുകൊണ്ടുമിരിക്കുന്നു. സ്വന്തം അസ്തിത്വം തേടി ചുട്ടുപൊള്ളുന്ന ജാതിമരുഭൂമിയിലൂടെ അവളലയുന്നു. ശ്രീമതി ബന്‍സോദിന്റെ അഭിപ്രായത്തില്‍ ജാതീയത കാരണമാണ് ദളിത് സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്.
ദളിത് സാഹിത്യത്തില്‍ ദളിത് സ്ത്രീകളുടെ സംഭാവന സവിശേഷമാണ്. ആരംഭം മുതല്‍ തന്നെ തങ്ങളുടെ അനുഭവങ്ങളെയും ജ്വലിക്കുന്ന രോഷത്തെയും അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരു അസ്പൃശ്യയായ മുക്താഭായി തന്റെ ഉപന്യാസത്തിനായി തിരഞ്ഞെടുത്തത്, മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഫൂലെ തന്നെ 1852-ല്‍ ആരംഭിച്ച സ്‌കൂളില്‍ അസ്പൃശ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും യാതനകളുമായിരുന്നു. ആത്മകഥാരചനകളിലൂടെയുള്ള ദളിത് സ്ത്രീവിമോചനത്തിന്റെ ആദ്യ ഉദാഹരണമായിരുന്നു ഇത്. ഒരു നൂറ്റാണ്ടിനുശേഷം ദളിത് സ്ത്രീകള്‍ നവോന്മേഷം നേടുകയും തങ്ങളുടെ കഷ്ടതകള്‍ക്ക് സാഹിത്യപരമായ ഭാവുകത്വം പകരാനും തുടങ്ങി.
ദളിതരിലെ ദളിതരാണ് ദളിത് സ്ത്രീകള്‍.
ദളിതരിലെ ദളിതരാണ് ദളിത് സ്ത്രീകള്‍. അവള്‍ ഒരുപാട് അനുഭവിച്ചു; അനുഭവിച്ചുകൊണ്ടുമിരിക്കുന്നു. സ്വന്തം അസ്തിത്വം തേടി ചുട്ടുപൊള്ളുന്ന ജാതിമരുഭൂമിയിലൂടെ അവളലയുന്നു. ശ്രീമതി ബന്‍സോദിന്റെ അഭിപ്രായത്തില്‍ ജാതീയത കാരണമാണ് ദളിത് സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്. നീതിക്കുവേണ്ടി ജനകീയ കോടതിയില്‍ അവര്‍ ഒരു പരാതി നല്‍കുന്നുണ്ട്, ഒരു കവിതയില്‍. എന്നാലവസാനം മര്‍ദ്ദകരുടെ മനുഷ്യത്വഹീനമായ കളികളെയവള്‍ക്ക് കടന്നാക്രമിക്കേണ്ടിവരുന്നു;
“ഞങ്ങളെ മുദ്രവെച്ചമുറിയില്‍ തടവിലാക്കിയ, ഞങ്ങള്‍ക്ക് ജീവിതാനുകമ്പ നല്‍കാത്ത യാഥാസ്ഥിതിക സംസ്‌കാരത്തിനെതിരെയാണ് എന്റെ ഈ പരാതി. ഇവിടെ കാറ്റ് ഞങ്ങളോട് അപരിചിതമായി പെരുമാറുന്നു; മണ്‍സൂണ്‍ ഞങ്ങള്‍ക്ക് വറുതിക്കാലം മാത്രം നല്‍കുന്നു; ജലം മരീചികയായി കളിക്കുന്നു. ഈ വൃത്തിഹീന വിഷമയ ജീവിതം ഞങ്ങളുപേക്ഷിക്കുന്നു. ഈ ക്രൂരശാപങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു തിളക്കമാര്‍ന്ന ശുഭകരമായ ചന്ദ്രനെ നല്‍കാന്‍ നിങ്ങള്‍ക്കാവുമോ? എന്റെ രാജ്യപ്രമുഖരേ, നിങ്ങളുടെ കോടതിയില്‍ ഞാനിതാ ഒരു പരാതി നല്‍കുന്നു. നിങ്ങളെനിക്ക് നീതിതരുമോ?”” (അഹ്മദ് 129)
ദളിത് ഫെമിനിസ്റ്റ് സംവാദങ്ങളില്‍ ആവര്‍ത്തിച്ച് ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു മുഖ്യപ്രശ്‌നം ക്രൂരമായ ആണ്‍കോയ്മയാണ്. എന്നാല്‍ ചില ദളിത് പുരുഷ ബുദ്ധിജീവികളുടെ വീക്ഷണം ഇതിനെതിരാണ്.
കാഞ്ച ഐലയ്യ ദളിത് ആണ്‍കോയ്മയെ ഹിന്ദുസമുദായത്തിലേതുമായി തട്ടിച്ചുനോക്കുകയും ആദ്യത്തേത് കുറേക്കൂടി ജനാധിപത്യപരമാണ് എന്ന് വീക്ഷിക്കുകയും ചെയ്യുന്നു. ഒരു അടിച്ചമര്‍ത്തല്‍ ഘടന എങ്ങനെയാണ് ജനാധിപത്യപരമായിത്തീരുന്നത്?
എല്ലാത്തരം സ്ത്രീകള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യധാര ഫെമിനിസത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദളിത് ഫെമിനിസം, ദളിത് സ്ത്രീക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന ദളിത് പുരുഷാധിപത്യത്തെയും ചോദ്യം ചെയ്യുന്നുണ്ട്.
ദളിത് സ്ത്രീകളെ അന്യവല്‍ക്കരിക്കുതില്‍ വിമര്‍ശിക്കപ്പെടുന്ന മുഖ്യധാര ഫെമിനിസം ദളിത് ഫെമിനിസത്തെ “അതൃപ്തിയുടെ സംവാദം” (discourse of discontent) “ഭിന്നതയുടെ രാഷ്ട്രീയം” (a politics of difference) എന്നാണ് വിശേഷിപ്പിക്കുന്നത് (130).
എല്ലാത്തരം സ്ത്രീകള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യധാര ഫെമിനിസത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദളിത് ഫെമിനിസം, ദളിത് സ്ത്രീക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന ദളിത് പുരുഷാധിപത്യത്തെയും ചോദ്യം ചെയ്യുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവഗണനകളെയും കടുത്ത നിരാകരണത്തെയും വിഷയമാക്കിക്കൊണ്ട്, അപമാനവും വേദനയുമടക്കമുള്ള ആത്മാനുഭവങ്ങളെ വരച്ചുകാട്ടാനും രേഖപ്പെടുത്താനും ബാമ, ഗുണശേഖരന്‍, ഊര്‍മിള പവാര്‍ അടക്കം ഒട്ടനവധി ദളിത് പെണ്ണെഴുത്തുകാര്‍ തൂലികയെടുത്തത്.
ബാമ ഫൗസ്റ്റീന തമിഴിലെ തന്നെ ഏറ്റവും വ്യതിരിക്തയായ ദളിത് ഫെമിനിസ്റ്റ് സാഹിത്യകാരിയാണ്. അവരുടെ ആത്മകഥാപരമായ നോവല്‍ “കരുക്ക്” തമിഴ് സാഹിത്യത്തിലെ ആദ്യ ദളിത് കൃതിയാണ്. കെ. ഗീതയും കെ. ശ്രീലതയും പറയുന്നതിങ്ങനെയാണ്;
“തമിഴിലെ ആദ്യ ദളിത് ആത്മകഥമാത്രമായിരുന്നില്ല കരുക്ക്. ഒരു ദളിത് ക്രിസ്ത്യന്‍ സ്ത്രീയെഴുതിയതെന്ന നിലയിലുള്ള സവിശേഷ സ്വത്വവും അത് ആര്‍ജിച്ചെടുത്തിട്ടുണ്ട്… ദളിത് ഫെമിനിസത്തിന്റെ വക്താവെന്ന നിലയില്‍ ദളിത് സ്ത്രീകളനുഭവിക്കുന്ന കഷ്ടതകള്‍ക്കും വേദനകള്‍ക്കും കരുക്കില്‍ ബാമ അര്‍ഹമായ ഇടം നല്‍കുന്നുണ്ട്. കരുക്കിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഭാഷാപരവും ദേശപരവുമായ അതിര്‍വരമ്പുകളെ മുറിച്ചുകടന്നുകൊണ്ട് ആഗോളവായനക്കാരിലേക്കതിനെ എത്തിച്ചു…”
“മതം, വിശ്രമം, വിദ്യാഭ്യാസം മുതലായ വ്യത്യസ്ത തീമുകളുടെ ഒരു പ്രതിഫലനമാണ് കരുക്ക്. ഇത്തരമൊരു വീക്ഷത്തിലൂടെ മേല്‍ജാതിക്കാരില്‍ നിന്നുമാത്രമല്ല കത്തോലിക്കാ പള്ളിക്കുള്ളില്‍ തന്നെ ദളിത് ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന ജാതീയമായ അടിച്ചമര്‍ത്തലിന്റെ വ്യക്തമായൊരു ചിത്രം വരച്ചിടുന്നുണ്ട്.”” (അഹ്മദ് 144)
ദളിത് സ്ത്രീകളുടെ സാമ്പത്തികമായ അസ്ഥിരത ഒരു ഹിംസാസംസ്‌കാരത്തിലേയ്ക്ക് നീങ്ങുന്നു. ഗ്രന്ഥത്തിലുടനീളമുള്ള ഒരു കഥാതന്തു ഇതാണ്; സ്വന്തം പിതാവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ചിലപ്പോള്‍ സഹോദരന്മാരില്‍ നിന്നു തന്നെയും സ്ത്രീകളനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും അതിനെതിരെയുള്ള അവരുടെ പോരാട്ടങ്ങളും. “സംഗതി” പ്രാഥമികമായും ഒരു സമുദായ സ്വത്വത്തെ കുറിച്ചുള്ളതാണ്; അല്ലാതെ ഒറ്റയായ വ്യക്തിഗത ആത്മബോധത്തെ കുറിച്ചുള്ളതല്ല.
ബാമയെ സംബന്ധിച്ചിടത്തോളം ദളിത് സാഹിത്യം കേവലം ദളിതരുടെ സാഹിത്യം മാത്രമല്ല; അത് ഹിന്ദുസമുദായത്തിനെതിരായ വിമര്‍ശനം കൂടിയാണ്. ബാമയുടെ “സംഗതി”യെന്ന നോവല്‍ പരിശോധിക്കാം. നിരാകരണത്തില്‍ നുന്നും പ്രതിരോധത്തിലേക്കുള്ള പരിണാമമെന്ന ആശയത്തെയാണ് നോവല്‍ കണ്ടെടുക്കുന്നത്.
കരുക്കില്‍ ആത്മബോധവും സമുദായവും തമ്മിലുള്ള ബന്ധത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നതെങ്കില്‍ സമുദായ സ്വത്വത്തെയാണ് “സംഗതി” അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. രണ്ട് വിധത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്ന പറൈയ്യ സമുദായത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. വരുമാനമുള്ളവരും അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമക്കേണ്ടിവരുന്നവരുമാണ് നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍. മറുവശത്ത് പണം ദൂര്‍ത്തടിക്കുന്നവരാണ് പുരുഷന്മാര്‍.
ഇതുകൂടാതെ ലൈംഗിക ചൂഷണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നോവലിലെ സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. അങ്ങനെ നോവല്‍ ഒരു ദളിത് ഫെമിനിസ്റ്റ് വീക്ഷണം നിര്‍മ്മിച്ചെടുക്കുന്നു. ഒപ്പം ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന – മേല്‍പറഞ്ഞവ കൂടാതെ ദാരിദ്ര്യമടക്കമുള്ള – വിവേചനങ്ങളുടെ പരിണതിയിലേയ്ക്കും നോവല്‍ കടന്നുചെല്ലുന്നു.
ദളിത് സ്ത്രീകളുടെ സാമ്പത്തികമായ അസ്ഥിരത ഒരു ഹിംസാസംസ്‌കാരത്തിലേയ്ക്ക് നീങ്ങുന്നു. ഗ്രന്ഥത്തിലുടനീളമുള്ള ഒരു കഥാതന്തു ഇതാണ്; സ്വന്തം പിതാവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ചിലപ്പോള്‍ സഹോദരന്മാരില്‍ നിന്നു തന്നെയും സ്ത്രീകളനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും അതിനെതിരെയുള്ള അവരുടെ പോരാട്ടങ്ങളും. “സംഗതി” പ്രാഥമികമായും ഒരു സമുദായ സ്വത്വത്തെ കുറിച്ചുള്ളതാണ്; അല്ലാതെ ഒറ്റയായ വ്യക്തിഗത ആത്മബോധത്തെ കുറിച്ചുള്ളതല്ല.
പറൈയ്യ സ്ത്രീകള്‍, വിദ്യാഭ്യാസമുള്ളവരും സാമ്പത്തിക സ്വാശ്രയത്വമുള്ളവരും ഒറ്റയ്ക്ക് ജീവിക്കാന്‍ ത്രാണിയുള്ളവരുമായിട്ടുപോലും എല്ലായ്‌പ്പോഴും ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കേണ്ടിവരുന്നുവെന്ന് വരച്ചുകാണിച്ചുകൊണ്ടാണ് “സംഗതി” അവസാനിക്കുന്നത്. വാമൊഴിശൈലിയിലാണ് (colloquial style) നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഒപ്പം മേല്‍ജാതി തമിഴിന്റെ അന്തസ്സിനേയും സൗന്ദര്യബോധത്തെയും കീഴ്‌മേല്‍മറിക്കുകയും ചെയ്യുന്നു.
അടുത്തപേജില്‍ തുടരുന്നു
“ജൈവവും കലാപപരവുമായ അവരുടെ സംസ്‌കാരം, അതായത് തകര്‍ച്ചകള്‍ക്കും ചിതറലുകള്‍ക്കും ജീവിതം വിട്ടുകൊടുക്കാതെ തിരകള്‍ക്കെതിരെ സധീരം നീന്താനുള്ള അവരുടെ ഉദ്ഘടമായ താല്‍പര്യത്തിന്റെയും… കഠിനാധ്വാനത്തിന്റെയുമൊക്കെ കഥകള്‍കൂടിയായിരുന്നു അവ. ഈ കഥകളെ എനിക്ക് പുറത്തെടുക്കേണ്ടിവന്നു.” – ബാമ
മേല്‍ജാതി മനോഭാവങ്ങളെ ചെറുക്കുന്ന ദളിതും സ്ത്രീയുമെന്ന ഒരു പോസിറ്റീവ് സാംസ്‌കാരിക സ്വത്വത്തെ അനാവരണം ചെയ്യാന്‍ നോവല്‍ ശ്രമിക്കുന്നുണ്ട്. ലിംഗം എന്ന നിലയിലും ജാതിയെന്ന നിലയിലും ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന ഇരട്ട അടിച്ചമര്‍ത്തലുകളെക്കുറിച്ചും തമിഴ് ദളിത് സംസ്‌കാരത്തിലെ സ്ത്രീത്വം അനുഭവിക്കുന്ന വിവേചനപരമായ മറ്റ് സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായ വിവരണമാണ് ഈ നോവല്‍ നല്‍കുന്നത്.
സ്ത്രീകളുടെ കീഴടക്കപ്പെടലിനെയും വിധേയത്വത്തെയും വ്യക്തമാംവിധം “സംഗതി” വിവരിക്കുന്നു. ഒരു അഭിമുഖസംഭാഷണത്തില്‍ ബാമ ദളിത് ഫെമിനിസത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്;
“ലോകത്തെ മുഴുവന്‍ സ്ത്രീകളും രണ്ടാംതരം പൗരികളാണ്. ദളിത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രശ്‌നം കൂടുതല്‍ വഷളാണ്. അവരുടെ സ്ത്രീ സ്വത്വം ഭിന്നമായ ഒരു കൂട്ടം പ്രശ്‌നങ്ങളെയാണ് മുന്നോട്ട് കൊണ്ടുവരുന്നത്. സാമൂഹ്യപദവിയുടെ സമ്പൂര്‍ണമായ അഭാവമാണ് അവര്‍ അനുഭവിക്കുന്നത്. ആത്മാഭിമാനമുള്ള മനുഷ്യരായിട്ടുപോലും അവര്‍ പരിഗണിക്കപ്പെടുന്നില്ല.”
“ദളിത് സംസ്‌കാരത്തിന്റെ ഈ ഘടകങ്ങളിലാണ് എന്റെ കഥകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്… അവരുടെയെല്ലാം ജീവിതത്തില്‍ കഠിനാധ്വാനമാണ് അവര്‍ക്ക് ചെയ്യേണ്ടിവരുന്നത്. മറ്റുപ്രശ്‌നങ്ങളെല്ലാം എല്ലാസ്ത്രീകള്‍ക്കും ഒരുപോലെയാണ്. സവിശേഷ ജാതിയില്‍പ്പെടുന്ന ദളിതര്‍… കൂടുതല്‍ കഷ്ടതകളും കഠിനാധ്വാനവും അവരുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്നു. മൂന്നുവിധത്തിലുള്ള അടിച്ചമര്‍ത്തലുകളാണ് ദളിത് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നത്- വര്‍ഗം, ജാതി, ലിംഗം എന്നിങ്ങനെയുള്ള അടിച്ചമര്‍ത്തലുകളാണവ. ജീവിക്കാന്‍ വേണ്ടി മരിക്കുന്നവരാണവര്‍.”” (ലിംബാലെ 116)
ജീവിക്കാന്‍ വേണ്ടി മരിക്കുന്നവരാണവര്‍.
ഭിന്നജാതീയമായതും (heterogeneous) അടിച്ചമര്‍ത്തപ്പെടുന്നതുമായ ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയുടെ അനുഭവങ്ങളാണ് സംഗതിയെന്ന പുസ്തകത്തില്‍ സംക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, ഒരു സമുദായത്തിന്റെ ആത്മകഥയെന്ന നിലയില്‍ ഒട്ടനവധി പരസ്പരബന്ധിതമായ ഉപാഖ്യാനങ്ങളും അനുഭവങ്ങളും വാര്‍ത്തകളും സംഭവങ്ങളുമൊക്കെ ഈ ഗ്രന്ഥത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.
ബാമതന്നെ അവരുടെ കൃതിയെ കുറിച്ച് പറയുന്നത്;
“ധാരാളം സംഭവകഥകള്‍ എന്റെ മനസ്സില്‍ തിങ്ങിനിറഞ്ഞിരുന്നു; ദളിത് സ്ത്രീകളുടെ ദുഖങ്ങളുടെയും കണ്ണീരിന്റെയും കഥകള്‍. ജൈവവും കലാപപരവുമായ അവരുടെ സംസ്‌കാരം, അതായത് തകര്‍ച്ചകള്‍ക്കും ചിതറലുകള്‍ക്കും ജീവിതം വിട്ടുകൊടുക്കാതെ തിരകള്‍ക്കെതിരെ സധീരം നീന്താനുള്ള അവരുടെ ഉദ്ഘടമായ താല്‍പര്യത്തിന്റെയും… കഠിനാധ്വാനത്തിന്റെയുമൊക്കെ കഥകള്‍കൂടിയായിരുന്നു അവ. ഈ കഥകളെ എനിക്ക് പുറത്തെടുക്കേണ്ടിവന്നു.”” (ലിംബാലെ 119)
ദളിതര്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്താലും നിലവിലുള്ള ക്രിസ്ത്യന്‍ സംവിധാനം, ദൈവത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന അവരുടെ വാക്കുകള്‍ തന്നെ പാലിക്കുകയില്ല.
ദളിത് സ്ത്രീത്വത്തിന്റെ ജീവിതമണ്ഡലത്തില്‍ സാമ്പത്തികാസ്സമത്വം മുഖ്യമായൊരു പങ്കാണ് വഹിക്കുന്നത്. “സംഗതി”യിലെ കഥാപാത്രങ്ങളൊക്കെ പുരുഷന്മാരെപ്പോലെ വരുമാനമുണ്ടാക്കുന്നവരാണ്; കൃഷിപ്പണികളിലും കെട്ടിടപ്പണികളിലുമേര്‍പ്പെടുന്നവര്‍. എന്നാല്‍ പുരുഷന്മാരേക്കാള്‍ കുറഞ്ഞ കൂലിയാണവര്‍ക്ക്.
[]സ്ത്രീകളേക്കാള്‍ കൂടുതല്‍ വരുമാനം പുരുഷന്മാരുണ്ടാക്കുന്നുണ്ടെങ്കിലും ഇഷ്ടാനുസരണം അതവര്‍ക്ക് ചിലവഴിക്കാനാവുന്നു. കുടുംബം പോറ്റാന്‍പോലും അവര്‍ തയ്യാറാവാറില്ല. എന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തികഭാരവും സ്ത്രീകള്‍ വഹിക്കേണ്ടിവരുന്നു; പലപ്പോഴും ഒറ്റക്കുതന്നെ.
ഈ സ്ത്രീകളൊക്കെത്തന്നെയും തൊഴിലിടങ്ങളില്‍ ലൈംഗികാവഹേളനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്ന ദുരവസ്ഥ. അവരുടെ സമൂഹത്തിന്റെ അധികാരഘടന പ്രധാനമായും പുരുഷന്മാര്‍ക്കനുകൂലമായ പിതൃമേധാവിത്വപരമാണ്. ജാതിക്കോടതികളും പള്ളികളും പുരുഷാധിപത്യപരം കൂടിയാണ്. ലൈംഗീകമായ പെരുമാറ്റത്തിനുള്ള നിയമങ്ങളൊക്കെയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ്.
അച്ഛനും ഭര്‍ത്താവും സഹോദരന്മാരും മറ്റ് മേല്‍ജാതി പുരുഷന്മാരും ദളിത് സ്ത്രീകളോട് കാണിക്കുന്ന ഹിംസാത്മകമായ പെരുമാറ്റങ്ങളെ കുറിച്ചാണ് ബാമ എഴുതിയിട്ടുള്ളത്. ഇതിനെല്ലാം പുറമേ പരസ്യമായി നടക്കുന്ന അക്രമാസക്തമായ ഒരു ഗാര്‍ഹിക വഴക്കിനെകുറിച്ചും അവര്‍ വിവരിക്കുന്നുണ്ട്. ദളിതര്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്താലും നിലവിലുള്ള ക്രിസ്ത്യന്‍ സംവിധാനം, ദൈവത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന അവരുടെ വാക്കുകള്‍ തന്നെ പാലിക്കുകയില്ല.
അടുത്തപേജില്‍ തുടരുന്നു
“”ആണുങ്ങളെ പോലെത്തന്നെ പാടത്ത് നമ്മളും കഠിനാധ്വാനം ചെയ്യുന്നു. ഇതിനും മീതെയാണ് കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള കഷ്ടതകള്‍. പാടത്ത് പണികഴിഞ്ഞാല്‍ ആണുങ്ങള്‍ക്ക് ജോലി തീരും. മണ്ണില്‍ പിറക്കുന്നുവെങ്കില്‍ ആണായിവേണം പിറക്കാന്‍. പെണ്ണായിപ്പിറന്നിട്ട് നമുക്കെന്തുനേട്ടം? പാടത്ത് നമ്മള്‍ അധ്വാനിക്കുന്നു. വീട്ടിനുള്ളിലും പണിയെടുക്കണം; യോനി ചുക്കിച്ചുളിയുവോളം.””
ക്രിസ്ത്യാനികളായി മാറിയ ദളിതര്‍ക്ക് പോരാടേണ്ടിവരുന്ന കത്തോലിക്കാമതത്തിലെ വിവേചനപരമായ ജാതീയതയ്‌ക്കെതിരാണ് ഈ ഗ്രന്ഥം. പരിവര്‍ത്തിത ദളിതരോട് ക്രിസ്ത്യന്‍ പള്ളി വെച്ചുപുലര്‍ത്തുന്ന മേധാവിത്വപരമായ അധികാരവും വര്‍ഗവിവേചനവും എങ്ങനെയാണെന്ന് “സംഗതി”യിലൂടെ ബാമ വിവരിക്കുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് ബാമ ഇത് സമര്‍ത്ഥിക്കുന്നത്;
നമ്മുടെ പെണ്ണുങ്ങളാണ് പള്ളി അടിച്ചുവാരി വൃത്തിയാക്കുന്നത്. നമ്മളടിച്ചുവാരുവോളം മറ്റുജാതികളില്‍പ്പെട്ട പെണ്ണുങ്ങള്‍ ഒരറ്റത്ത് മാറിനില്‍ക്കുകയേയുള്ളു.
“നമ്മുടെ പള്ളിയില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് നോക്കിക്കൊണ്ട് സോതിപ്പിള്ളൈ അലറി;
“നമ്മുടെ പെണ്ണുങ്ങളാണ് പള്ളി അടിച്ചുവാരി വൃത്തിയാക്കുന്നത്. നമ്മളടിച്ചുവാരുവോളം മറ്റുജാതികളില്‍പ്പെട്ട പെണ്ണുങ്ങള്‍ ഒരറ്റത്ത് മാറിനില്‍ക്കുകയേയുള്ളു. അടിച്ചുവാരിക്കഴിയുമ്പോഴോ? അവരെല്ലാം ആര്‍ഭാടത്തോടെ വരിവരിയായിവന്നിരിക്കും. എന്നെക്കൊണ്ടാവും വിധം ഞാനത് എതിര്‍ത്തു. അവസാനം ഞാന്‍ കന്യാസ്ത്രീകളോട് പരാതിപറഞ്ഞു. അപ്പോഴവരെന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയോ? പള്ളിയടിച്ചുവാരി വൃത്തിയാക്കുക എന്നത് നമുക്ക് ലഭിക്കുന്ന മഹത് കര്‍ത്തവ്യമാണെന്നും ദൈവമതിന് പ്രത്യേകം അനുഗ്രഹം ചൊരിയുകയും ചെയ്യുമത്രെ.”” (ബാമ 23)
ദൈവത്തിനുമുന്നില്‍ പോലും ദളിത് പെണ്ണത്തം അരികുവല്‍ക്കരിക്കപ്പെടുന്നു. ഉന്നത വര്‍ഗ/ജാതി ജനങ്ങള്‍ക്കുവേണ്ടിയുള്ള ശുചീകരണത്തൊഴിലാണികളാണവര്‍. എന്നാല്‍ ഈ ദളിത് സ്ത്രീകളുടെ മനസ്സുകളില്‍ പ്രതിഷേധമിരമ്പുന്നത് ബാമ വ്യക്തമാക്കുന്നുണ്ട്.
“നോക്കൂ, ദൈവത്തിന്റെ പേരില്‍ അവര്‍ നമ്മളെ വിഡ്ഢികളാക്കുകയാണ്! എന്താ, അവര്‍ക്ക് ദൈവാനുഗ്രഹം വേണ്ടേ?”” (25) ഇതാണ് ദളിത് സ്ത്രീകള്‍ക്ക് ബോധ്യമാകുന്നത്. ദളിത് ക്രിസ്ത്യന്‍ പറൈയ്യ സംസ്‌കാരത്തില്‍ സംഭവിച്ചിട്ടുള്ള ലിംഗാസ്സമത്വത്തെ കുറിച്ചാണ് ബാമ മുഖ്യമായും സംസാരിക്കുന്നത്.
ദൈവത്തിനുമുന്നില്‍ പോലും ദളിത് പെണ്ണത്തം അരികുവല്‍ക്കരിക്കപ്പെടുന്നു. ഉന്നത വര്‍ഗ/ജാതി ജനങ്ങള്‍ക്കുവേണ്ടിയുള്ള ശുചീകരണത്തൊഴിലാണികളാണവര്‍. എന്നാല്‍ ഈ ദളിത് സ്ത്രീകളുടെ മനസ്സുകളില്‍ പ്രതിഷേധമിരമ്പുന്നത് ബാമ വ്യക്തമാക്കുന്നുണ്ട്.
നോവലിലെ പാട്ടി പറയുന്നത്;
“”ആണുങ്ങളെ പോലെത്തന്നെ പാടത്ത് നമ്മളും കഠിനാധ്വാനം ചെയ്യുന്നു. ഇതിനും മീതെയാണ് കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള കഷ്ടതകള്‍. പാടത്ത് പണികഴിഞ്ഞാല്‍ ആണുങ്ങള്‍ക്ക് ജോലി തീരും. മണ്ണില്‍ പിറക്കുന്നുവെങ്കില്‍ ആണായിവേണം പിറക്കാന്‍. പെണ്ണായിപ്പിറന്നിട്ട് നമുക്കെന്തുനേട്ടം? പാടത്ത് നമ്മള്‍ അധ്വാനിക്കുന്നു. വീട്ടിനുള്ളിലും പണിയെടുക്കണം; യോനി ചുക്കിച്ചുളിയുവോളം.”” (64)
ദളിത് പെണ്‍ജീവിതത്തിലുടനീളം പങ്കുവെയ്ക്കപ്പെടുന്ന ലിംഗ അസ്സമത്വത്തെയാണ് ബാമ തുറന്നുകാണിക്കുന്നത്;
“ആണ്‍കുഞ്ഞ് കരഞ്ഞാല്‍ അവനെ വാരിയെടുത്ത് പാലുകൊടുക്കും. പെണ്‍കുഞ്ഞാണേല്‍ ഇതൊന്നുമില്ല. അമ്മിഞ്ഞ കൊടുക്കുന്നതില്‍ പോലും ഇതാണ് കഥ. ആണ്‍കുഞ്ഞിന് ഏറെനാള്‍ അമ്മിഞ്ഞ നല്‍കും. പെണ്‍കുഞ്ഞിനാകട്ടെ തിടുക്കത്തില്‍ മുലകുടി നിര്‍ത്തും. അമ്മിഞ്ഞ മറക്കാനവളെ പഠിപ്പിക്കും.”” (69)
എല്ലായിടത്തും സ്ത്രീകള്‍ രണ്ടാംതരമാകുമ്പോള്‍ പുരുഷന്‍ ഉന്നത പദവിക്കര്‍ഹരാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ബഹുമുഖമായ അടിച്ചമര്‍ത്തലുകള്‍ക്കും അരികുവല്‍ക്കരണത്തിനും വിധേയരാകുന്നതായി കാണാം. ആണ്‍കുട്ടികളുടെ കാര്യത്തില്‍ പൂര്‍ണ പിന്തുണ ലഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഭാഗികമായ പിന്തുണ മാത്രമേ ലഭിക്കുന്നുള്ളു.
എല്ലായിടത്തും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ബഹുമാനിക്കപ്പെടുന്നു. ആണ്‍കുട്ടികള്‍ക്ക് അവരാഗ്രഹിക്കുന്ന സമയങ്ങളില്‍ അവര്‍ക്കിഷ്ടമുള്ള കളികള്‍ കളിക്കാം. എന്നാല്‍ പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ ഒതുങ്ങണം; എപ്പോഴും ജോലിയില്‍ മുഴുകണം.
എങ്ങനെയാണ് പെണ്‍കുട്ടികള്‍ അവഹേളിക്കപ്പെടുന്നതെന്ന് ഒരു വിവരണമുണ്ട് നോവലില്‍;
“ആണ്‍കുട്ടികളുടെ കളികള്‍ അവര്‍ [പെണ്‍കുട്ടികള്‍] കളിക്കുകയാണെങ്കില്‍ ചുറ്റില്‍ നിന്നും അവര്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ഉയരും. ആളുകള്‍ ചോദിക്കാന്‍ തുടങ്ങും, “”ആരാണ് പെണ്‍കുട്ടികളെ ഇങ്ങനെ വളര്‍ത്തിയത്? നോക്ക് അവളൊരു കഴുതയെപ്പോലെ കളിക്കുന്നത്? നോക്ക് അവള്‍ ആണ്‍കുട്ടികളുടെ കളി കളിക്കുന്നത്”” (ബാമ 19)
പറൈയ്യ സമുദായത്തിന്റെ ജീവിതത്തിലുടനീളം മുന്തിനില്‍ക്കുന്നത് ലിംഗപരവും ജാതീയവും വര്‍ഗപരവും ലൈംഗീകവുമായ വിവേചനങ്ങളാണ്. ഒരു സാമ്പ്രദായിക പെണ്‍കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്; “”ശരിയായാലും കൊള്ളാം, തെറ്റായാലും കൊള്ളാം. പെണ്ണുങ്ങളുടെ വായ തുറക്കാതിരിക്കുന്നതാണ് കേമം. ലോകത്തെല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെയാണ്. പെണ്ണുങ്ങള്‍ക്ക് അത്രക്കൊന്നും ബഹുമാനം കിട്ടുകയില്ല.”” (62) എന്നാലും ദുഃഖത്തോടെയാണ് പാട്ടിയിതു പറയുന്നത്.
അടുത്തപേജില്‍ തുടരുന്നു
അങ്ങനെ ബാമ അരികുവല്‍ക്കരിക്കപ്പെടുന്ന കീഴാള സ്ത്രീത്വത്തിന്റെ ഭീതിതമായ ചിത്രം വരച്ചിടുന്നു. അവര്‍ വീടിന് പുറത്തും അകത്തും കഠിനമായി പണിയെടുക്കേണ്ടിവരുന്നു, ഒരു മൃഗത്തെപ്പോലെ, വിശ്രമരഹിതമായി. ആരും അവരെ പറ്റി ചിന്തിക്കുന്നില്ല. എല്ലാ കോണുകളിലും അവരുടെ ജീവിതം യാന്ത്രികമായിത്തീരുന്നു. വീടിനകത്തും പുറത്തും വാണരുളുന്ന പുരുഷാധിപത്യത്തിനു കീഴില്‍ വ്യക്തിത്വവും സ്വാതന്ത്ര്യവും, എന്തിനേറെ ആത്മാവും ആത്മബോധവും വരെ അവര്‍ക്ക് നഷ്ടപ്പെടുന്നു.
കഥാകാരിയായ ബാമതന്നെ നിരവധി ചോദ്യങ്ങളുന്നയിക്കുന്നുമുണ്ട്;
“നമുക്കെന്തുകൊണ്ടാണ് ആണ്‍കുട്ടികളെപ്പോലെയാവാന്‍ കഴിയാത്തത്? ഉച്ചത്തില്‍ സംസാരിക്കാനോ ഉറക്കെ ചിരിക്കാനോ നമുക്കനുവാദമില്ല. നമ്മുടെ കാല്‍വിരലുകളില്‍ നോക്കി തലകുനിച്ച് മാത്രം നടക്കണം… വിശന്ന് വയറുകരിഞ്ഞാല്‍ പോലും ആദ്യം കഴിക്കാന്‍ പാടില്ല. കുടുംബത്തിലെ ആണുങ്ങള്‍ മുഴുവന്‍ കഴിച്ചതിനു ശേഷമേ നമുക്ക് കഴിക്കാന്‍ പോലും അനുവാദമുള്ളു.”” (64)
പെണ്ണത്തം അനുഭവിക്കുന്ന കഷ്ടതകളെയും വേദനകളെയും വീണ്ടും ബാമ വിവരിക്കുന്നതിങ്ങനെയാണ്;
“ഉണരുന്ന നിമിഷം മുതല്‍ വീട്ടിലും പാടത്തും അവര്‍ പണിയെടുക്കാന്‍ തുടങ്ങുകയായി. വീട്ടില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും അവരെ ഉപദ്രവിക്കുന്നു. പാടത്താണെങ്കില്‍ ഭൂവുടമയുടെ കടുത്ത അവഹേളനങ്ങള്‍ക്കു നടുവില്‍ നടുവൊടിയുവോളം പണിയെടുക്കണം. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയാലോ, ശ്വാസമെടുക്കാന്‍ പോലും അവള്‍ക്ക് സമയം കിട്ടാറില്ല. വെള്ളവും വിറകും ശേഖരിച്ച് കഞ്ഞിയുണ്ടാക്കി വിശക്കുന്ന ഭര്‍ത്താവിനും മക്കള്‍ക്കും വിളമ്പിക്കൊടുത്ത ശേഷവും പുലരുവോളം ഒന്ന് സമാധാനമായി കിടന്നുറങ്ങനാവുന്നില്ല.”” (22)
അങ്ങനെ ബാമ അരികുവല്‍ക്കരിക്കപ്പെടുന്ന കീഴാള സ്ത്രീത്വത്തിന്റെ ഭീതിതമായ ചിത്രം വരച്ചിടുന്നു. അവര്‍ വീടിന് പുറത്തും അകത്തും കഠിനമായി പണിയെടുക്കേണ്ടിവരുന്നു, ഒരു മൃഗത്തെപ്പോലെ, വിശ്രമരഹിതമായി. ആരും അവരെ പറ്റി ചിന്തിക്കുന്നില്ല. എല്ലാ കോണുകളിലും അവരുടെ ജീവിതം യാന്ത്രികമായിത്തീരുന്നു. വീടിനകത്തും പുറത്തും വാണരുളുന്ന പുരുഷാധിപത്യത്തിനു കീഴില്‍ വ്യക്തിത്വവും സ്വാതന്ത്ര്യവും, എന്തിനേറെ ആത്മാവും ആത്മബോധവും വരെ അവര്‍ക്ക് നഷ്ടപ്പെടുന്നു.
ഈ പ്രതിരോധം കാണിക്കുന്നത് ജീവിതത്തിലുടനീളമുള്ള അവരുടെ യാതനകളാണ്. തങ്ങളുടെ ജീവിതം സമാധാനപൂര്‍ണമാക്കാന്‍ ഏതറ്റംവരെ പോകാനും പറൈയ്യ പെണ്ണുങ്ങള്‍ തയ്യാറാണ്. ഇവിടെ സ്ത്രീക്കുമേലുള്ള പുരുഷ അടിച്ചമര്‍ത്തലുകള്‍ക്കും പറൈയ്യ സ്ത്രീത്വത്തിനുമേലുള്ള പുരുഷാധിപത്യ, സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക, മത, കുടുംബ വിധിവിലക്കുകള്‍ക്കെതിരെയുമുള്ള ഒരു കലാപസ്വഭാവത്തെയാണ് ബാമ അനാവൃതമാക്കുന്നത്.
നോവലില്‍ പാക്യരാജിന്റെയും അയാളുടെ ഭാര്യ രാക്കമ്മയുടെയും കാര്യത്തില്‍ അസഭ്യമായ ഭാഷപോലും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിരോധമാണ് നമ്മള്‍ കാണുന്നത്. റിയലിസ്റ്റിക് ആയി ബാമ ദളിതുകളുടെ ഭാഷ ബോധപൂര്‍വ്വം ഉപയോഗിക്കുന്നു. ദളിതുകളുടെ ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്ന പ്രതിരോധങ്ങളിലും പോരാട്ടങ്ങളിലും ഇത്തരമൊരു ഭാഷ നമുക്ക് കാണാനാവും. ഇവിടെ ആ സമൂഹത്തിന്റെ വ്യക്തമായൊരു ചിത്രം ബാമ നമുക്ക് നല്‍കുന്നു.
ഈ പ്രതിരോധം കാണിക്കുന്നത് ജീവിതത്തിലുടനീളമുള്ള അവരുടെ യാതനകളാണ്. തങ്ങളുടെ ജീവിതം സമാധാനപൂര്‍ണമാക്കാന്‍ ഏതറ്റംവരെ പോകാനും പറൈയ്യ പെണ്ണുങ്ങള്‍ തയ്യാറാണ്.
“നീ ഒന്നിനുമിവിടെ മുതിരണ്ട. ഒറ്റവെട്ടിന് നിന്നെ കഷ്ണങ്ങളാക്കിക്കളയും. ഓര്‍ത്തോ.”” ഇതുപറഞ്ഞ് “”അയാള്‍ മുടിയില്‍ ചുറ്റിപ്പിടിച്ച് അവളെ താഴേക്കെറിഞ്ഞു. അവളുടെ അടിവയറില്‍ അയാള്‍ ശക്തിയായി തൊഴിച്ചു.”” (ബാമ 123). ശേഷം ബാമ വിവരിക്കുന്നു;
“തൊഴികിട്ടിവീണ രാക്കമ്മ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് പിടഞ്ഞെണീറ്റു. അവള്‍ ഉറക്കെ തെറിവിളിക്കാന്‍ തുടങ്ങി. ഭൂമിയില്‍ നിന്ന് മണ്ണ് മാന്തി വലിച്ചെറിഞ്ഞുകൊണ്ട് അവള്‍ ആക്രോശിച്ചു;
“എന്നെ തയ്ക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടാ നായെ? നിന്റെ കൈയ്യില്‍ കുഷ്ഠം പിടിക്കും. എന്റെ മുടിയില്‍ പിടിച്ച് വലിച്ചില്ലേ? പെണ്ണിന്റെ വളികുടിക്കാനേ നിനക്കൊക്കെ യോഗ്യതയുള്ളു. എന്നും കള്ളുമോന്തുന്നതിനു പകരം നിന്റെ മോന്റെ മൂത്രം മോന്തിയാല്‍ പോരെ? അല്ലെങ്കില്‍ നിനക്കെന്റെ മാസമുറ കുടിച്ചാല്‍ പോരെ?” അവിടെ കൂടിയിരുന്ന ജനങ്ങള്‍ കാണ്‍കെ അവള്‍ സാരി പൊക്കിക്കാണിച്ചു. ഇതുകണ്ട് ഭാഗ്യരാജ് ഓടിപ്പോയപ്പോഴും അവള്‍ അലറിക്കൊണ്ടിരുന്നു.”” (120)
ഇവ്വിധമാണ് ആ സമുദായത്തില്‍ ശക്തമായ പ്രതിരോധങ്ങള്‍ നടന്നത്. ഈ പ്രതിരോധം കാണിക്കുന്നത് ജീവിതത്തിലുടനീളമുള്ള അവരുടെ യാതനകളാണ്. തങ്ങളുടെ ജീവിതം സമാധാനപൂര്‍ണമാക്കാന്‍ ഏതറ്റംവരെ പോകാനും പറൈയ്യ പെണ്ണുങ്ങള്‍ തയ്യാറാണ്. ഇവിടെ സ്ത്രീക്കുമേലുള്ള പുരുഷ അടിച്ചമര്‍ത്തലുകള്‍ക്കും പറൈയ്യ സ്ത്രീത്വത്തിനുമേലുള്ള പുരുഷാധിപത്യ, സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക, മത, കുടുംബ വിധിവിലക്കുകള്‍ക്കെതിരെയുമുള്ള ഒരു കലാപസ്വഭാവത്തെയാണ് ബാമ അനാവൃതമാക്കുന്നത്.
ബാമ വിശദീകരിക്കുന്നു;
[]””വാസ്തവത്തില്‍ സ്ത്രീകളുടെ അവസ്ഥ അത്യധികം ദുരിതപൂര്‍ണവും മനുഷ്യത്വരഹിതവുമാണ്. ഈ അവസ്ഥയില്‍ അവര്‍ക്ക് മേല്‍ജാതി പുരുഷന്മാരുടെ അവഹേളനങ്ങളില്‍ നിന്നും രക്ഷപ്പെടേണ്ടതുണ്ട്. പള്ളിയിലാണെങ്കില്‍ അവര്‍ക്ക് പുരോഹിതന്റെ ചെരുപ്പ് നക്കണം; ദൈവത്തിന്റെയും സ്വര്‍ഗ-നരകങ്ങളുടെയും കഥകള്‍ പറഞ്ഞ് അയാളവരെ ഭീഷണിപ്പെടുത്തുമ്പോള്‍ അയാളുടെ അടിമയായിത്തീരണമവര്‍. വീട്ടില്‍ പോയാലോ, അല്‍പം കഞ്ഞിവെയ്ക്കാനോ കിടന്നൊന്ന് വിശ്രമിക്കാനോ അവസരം ലഭിക്കും മുമ്പ് ഭര്‍ത്താവില്‍ നിന്നുള്ള പീഡനങ്ങള്‍.”” (ബാമ 122)
തമിഴ് പറൈയ്യ സമുദായത്തിലെ ദളിത് സ്ത്രീകളുടെ വളര്‍ച്ചയും തകര്‍ച്ചയും മാത്രമല്ല, സംസ്‌കാരത്തിന്റെയും ജീവിതാവസ്ഥയുടെയും പശ്ചാത്തലവുമാണ് “സംഗതി”യെന്ന ബാമയുടെ നോവല്‍ വിഷയമാക്കിയിരിക്കുന്നത്. വീടിനുള്ളിലും പണിസ്ഥലത്തും കഠിനാധ്വാനികളായ പറൈയ്യരുടെ കലാപസ്വഭാവത്തെ ഏതൊരാള്‍ക്കും “സംഗതി”യിലുടനീളം ദര്‍ശിക്കാവുന്നതാണ്.
ബാമ തന്നെ ദളിത് ഫെമിനിസത്തിനും ദളിത് പറൈയ്യ സമുദായത്തിന്റെ വിമോചനത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. ദളിത് സ്ത്രീകളുടെ ആത്മകഥകളിലൂടെ നിരാകരണത്തില്‍ നിന്നും പ്രതിരോധത്തിലേയ്ക്ക് സ്ത്രീ പരിവര്‍ത്തിക്കപ്പെടുകയാണ്. നോവലിന്റെ അവസാനത്തെ രണ്ടാമത്തെ വരിയില്‍ സ്ത്രീകളുടെ നല്ലനാളെയെ കുറിച്ചുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ശുഭാപ്തിവിശ്വാസപരമായ അന്ത്യം കുറിക്കുന്നു. അത് ഇങ്ങനെയാണ്; “സ്ത്രീകള്‍ക്ക് നിര്‍മ്മിക്കാനും അതുപോലെ തകര്‍ക്കാനുമാവും.”” (123)
അവലംബം:
Ahmad, Imtiaz. Dalit Assertion in Society, Literature, and History. New Delhi: Orient Blackswan, 2010. Print.
Bama, Faustina. Sangati Events. Trans. Lakshmi Holmstrom. New Delhi: Oxford University Press, 2005. Print.
Basu, Tapan. Translating Caste. New Delhi: Delhi University, 2002. Print.
Limbale, Sharan Kumar. Towards an Aesthetic of Dalit literature: History, Controversies, and Considerations. New Delhi: Orient Longman, 2004. Print.
Prasad, Amar Nath. Dalit Literature: A Critical Exploration. New Delhi: Sarup and Sons, 2007. Print.
Spivak, Gayatri Chakravorty. “Can the Subaltern Speak?: Marxism and the Interpretation of Culture”. Chicago: Illinois University Press, 1988. Print.
കടപ്പാട്: ദി ക്രൈറ്റീരിയന്‍