ഭോപ്പാല്‍: ഭൂമി കൈയേറ്റം തടയാനെത്തിയ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു. ഭോപ്പാലിലാണ് സംഭവം. ബറാസിയ ടെഹ്‌സിലിലെ പര്‍സോരിയ ഘാത്‌കേദിയിലാണ് നാലുപേര്‍ ചേര്‍ന്ന് കര്‍ഷകനെ ചുട്ടുകൊന്നത്.
കിഷോരിലാല്‍ ജാദവ് എന്ന 70 കാരനാണ് ക്രൂരമായ ആക്രമണത്തിന് വിധേയനായത്. പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
” അറസ്റ്റ് ചെയ്ത നാലുപേര്‍ക്കെതിരെയും കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.” – ഡി.ഐ.ജി ധര്‍മ്മേന്ദ്ര ചൗധരി പറഞ്ഞു.
തീരാന്‍ യാദവ്, പ്രകാശ് യാദവ്, സഞ്ജു യാദവ്, ബല്‍വീര്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭൂമി കൈയേറാന്‍ വന്ന നാലുപേരെ കിഷോരിലാല്‍ എതിര്‍ത്തിരുന്നു. കിഷോരിലാലിന്റെ ദേഹത്ത് പെട്രോളൊഴിച്ച് നാലുപേരും ചേര്‍ന്ന് കത്തിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുശോചനം രേഖപ്പെടുത്തി.
WATCH THIS VIDEO: