കണ്ണൂര്‍: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാനൊരുങ്ങുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്.
സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സീറ്റിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ധര്‍മ്മജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്നാണ് ദളിത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിര്‍ദേശം.
സി.പി.ഐ.ഐമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എം.എല്‍.എ. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.
അതേസമയം 2011 മുതല്‍ ധര്‍മ്മടത്ത് നിന്നും മത്സരിച്ചുവരുന്ന മമ്പറം ദിവാകരന്‍ ഇത്തവണ മത്സരിത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2011 ല്‍ കെ.കെ നാരായണനെതിരെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2016 ല്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമാണ് മമ്പറം ദിവാകരന്‍ മത്സരിച്ചത്.
പാര്‍ട്ടി പറഞ്ഞാല്‍ ഏത് സീറ്റില്‍ നിന്ന് വേണമെങ്കിലും മത്സരിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രഖ്യാപിച്ചത്. താന്‍ ഒരു അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി പറയട്ടെയെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.
ധര്‍മ്മജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Dalit Congress Balussery Seat Dharmajan Bolgatty