ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി ദളിത്എം.പി ഛോട്ടേ ലാല്‍ ഖാര്‍വാര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി. രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോഴും അദ്ദേഹം തന്നെ ചീത്ത പറയുകയും പുറത്താക്കുകയും ചെയ്തുവെന്ന് ഖാര്‍വാര്‍ പറയുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോബര്‍ട്‌സ്ഗാഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ഛോട്ടേ ലാല്‍ ഖാര്‍വാര്‍. എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയ്‌ക്കെതിരായ പരാതിയുമായി ബി.ജെ.പി എം.പി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്ന യോഗി മന്ത്രിസഭയില്‍ നിന്നും വിവേചനം നേരിടുണ്ടെന്നാണ് ഖാര്‍വാര്‍ പരാതിയില്‍ പറയുന്നു. തങ്ങളുടെ നിവേദനങ്ങളും പരാതികളും പരിഗണിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷനിലും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. യോഗിയോടൊപ്പം സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ, ബി.ജെ.പി നേതാവ് സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയും ഖാര്‍വാര്‍ പരാതി നല്‍കിയിട്ടുണ്ട്.
” എന്റെ പരാതികളെയും അഭിപ്രായങ്ങളെയും നിര്‍ദാക്ഷിണ്യം തള്ളിക്കളയുകയാണ് ഭരിക്കുന്നവരും പാര്‍ട്ടി നേതൃത്വവും. എന്തുകൊണ്ടാണ് ഇത്.”
Also Read: പരാതിയുമായി വന്ന യുവാവിനെ യോഗി ആദിത്യനാഥ് തള്ളിമാറ്റി
തനിക്കെതിരെയും സഹോദരനെതിരെയും ബി.ജെ.പി നേതൃത്വം വിദ്വേഷകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Watch This Video: