| Friday, 25th August 2023, 4:01 pm

ദളിത് ആക്ടിവിസ്റ്റ് ചിത്രലേഖയുടെ ഓട്ടോക്ക് തീവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ ദളിത് ആക്ടിവിസ്റ്റ് ചിത്രലേഖയുടെ ഓട്ടോറിക്ഷ
തീവെച്ച് നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീവെച്ച് നശിപ്പിച്ചത്. പ്രദേശവാസികളെത്തി തീ കെടുത്തിയെങ്കിലും ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു.

നേരത്തെയും ചിത്രലേഖയുടെ ഓട്ടോക്ക് നേരെ അക്രമമുണ്ടായിരുന്നു. സംഭവത്തില്‍ വളപട്ടണം പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മുകാരാണ് ഓട്ടോ കത്തിച്ചതെന്ന് ചിത്രലേഖ ആരോപിച്ചു.

ജാതി വിവേചനം ആരോപിച്ച് വര്‍ഷങ്ങളായി സി.പി.ഐ.എമ്മുമായി തര്‍ക്കത്തിലാണ് ചിത്രലേഖ. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ അനിശ്ചിതകാല പ്രതിഷേധ സമരവും നടത്തിയിരുന്നു.

ഓട്ടോകത്തുന്നതിന്റെ വീഡിയോ ഫേസ്ബുക്ക് ലൈവിലൂടെ അവര്‍ പുറത്തുവിട്ടു. സി.പി.ഐ.എം തന്നോടുള്ള പക വീണ്ടും തീര്‍ത്തുവെന്നും തന്റെയും കുടുംബത്തിന്റെയും വരുമാന മാര്‍ഗം ഇല്ലാതാക്കി തന്റെ കഞ്ഞി കുടി മുട്ടിച്ചുവെന്നും അവര്‍ പറഞ്ഞു.

നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. അന്ന് അവരുടെ
ഓട്ടോ കത്തിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നലെയാണ് കാട്ടാമ്പള്ളിയിലേക്ക് താമസം മാറുന്നത്.

Content Highlight:  Dalit activist Chitralekha’s autorickshaw at Kattampally Destroyed by fire

We use cookies to give you the best possible experience. Learn more