| Sunday, 16th December 2018, 8:26 pm

ദളിത് ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ കയറും; ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കൊടുത്ത പിന്തുണ പിന്‍വലിക്കുന്നു: സണ്ണി എം കപിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തുമെന്ന് സണ്ണി. എം. കപിക്കാട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന വാക്ക് പാലിക്കാത്തതിനാല്‍ മുഖ്യമന്ത്രിക്ക് ഇതുവരെ നല്‍കിയ പിന്തുണ പിന്‍വലിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന വില്ലു വണ്ടി സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, ശബരിമലയിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യവും, വനാവകാശവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് “സ്ത്രീകളുടെ വില്ലുവണ്ടി യാത്ര”നടത്തുന്നത്.

സെപ്റ്റംബര്‍ 28ന് വിധിവന്നു . സുപ്രീം കോടതി വിധി പറഞ്ഞാല്‍ അത് നിയമമാണ്. ഇത്ര കാലമായിട്ടും അവിടെ ഒരു സ്ത്രീ പോലും പ്രവേശിച്ചിട്ടില്ല. ഈ വിധി നടപ്പിലാക്കും എന്ന് പിണറയി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ അന്ന് പൂര്‍ണ്ണമായ പിന്തുണ മുഖ്യമന്ത്രിക്ക് പ്രഖ്യാപിച്ച ആളാണ് താന്‍. എന്നാല്‍ ഇപ്പോള്‍ ഒരു സ്ത്രീ പോലും പ്രവേശിക്കാതിരിക്കാന്‍ സംഘികളല്ല സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്ത് പോലെയുള്ള പെരുമാറ്റം ആണ് ഉണ്ടാകുന്നത്.

Also read:  പ്രതിപക്ഷത്തിന്റെ കരുത്ത് കാട്ടി നേതാക്കളുടെ വലിയ നിര; കരുണാനിധിയുെട പ്രതിമ അനാച്ഛാദനം ചെയ്തത് സോണിയാ ഗാന്ധി

ഒന്നുകില്‍ മുഖ്യമന്ത്രി കേരളത്തോട് പറയണം. എന്ത് തടസ്സമാണ് ഇത് നടപ്പിലാക്കാന്‍ എന്ന്. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സവര്‍ണ്ണരാണ് എങ്കില്‍ അങ്ങനെ പറയണം. വിധി നടപ്പിവലാക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്ക് നിരുപാധികം കൊടുത്ത പിന്തുണ ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. വിധി നടപ്പിലാക്കുമ്പോള്‍ പിന്തുണയെക്കുറിച്ച് ആലോചിക്കാമെന്നും സണ്ണി. എം. കപിക്കാട്

കേരളത്തിലെ ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും മല കയറും. കൂട്ടമായി എത്തുന്ന തങ്ങളെ തടയാന്‍ സംഘപരിവാറിന് ധൈര്യമുണ്ടെങ്കില്‍ തടയട്ടെ എന്നും അദ്ദേഹം പറഞ്ഞു. വിധി നടപ്പിലാക്കാന്‍ ഇനി മുഖ്യമന്ത്രിയുടെ പുറകേ നടക്കില്ലെന്നും അത് തങ്ങള്‍ ത്‌നനെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more