'ആജാ മേരെ ട്വിറ്റര്‍ തേ'- ദാലര്‍ മെഹന്ദിയുടെ പുതിയ ഗാനം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഹിറ്റാകുന്നു
Daily News
'ആജാ മേരെ ട്വിറ്റര്‍ തേ'- ദാലര്‍ മെഹന്ദിയുടെ പുതിയ ഗാനം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഹിറ്റാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2014, 3:56 pm

mehandi-1[]പ്രശസ്ത പഞ്ചാബി ഗായകന്‍ ദാലര്‍ മെഹന്ദിയുടെ പുതിയ ഗാനം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ വന്‍ ഹിറ്റാകുന്നു. പുതിയ ഗാനത്തിലൂടെ തന്റെ ആരാധകരോട് ഫേസ്ബുക്കിലും ട്വിറ്ററിലും തന്നെ ഫോളോ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ ഗായകന്‍.

സെപ്തംബര്‍ ഒന്‍പതിന് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 3000 ല്‍ അധികം ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു.

” ഹേയ് ഞാന്‍ ദാലര്‍ മെഹന്ദി, ട്വിറ്റര്‍ ഡോട്ട് കോം സ്ലാഷ് ദാലര്‍ മെഹന്ദി എന്ന അഡ്രസില്‍ എന്റെ കൂടെ ജോയിന്‍ ചെയ്യു” മെഹന്ദി തന്റെ ഗാനത്തിലൂടെ പറയുന്നു.

ട്വിറ്റര്‍ ഇല്ലാത്തവരോട് തന്റെ ഫേസ്‌ബുക്ക് പേജിലേക്ക് വരാനും മെഹന്ദി പറയുന്നു.

എന്നാല്‍ വന്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള ഈ ഗായകന്റെ ഈ പ്രവൃത്തി നിരാശയാണ് നല്‍കുന്നത്.

തെലുങ്കില്‍ നിന്ന് മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ഗായകനാണ് ദാലര്‍ മെഹന്ദി.