| Monday, 18th March 2019, 11:40 pm

തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നും ഉണ്ടായേക്കാമെന്ന് ദലൈലാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധരംശാല: മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നാവാമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ധരംശാലയില്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടിബറ്റന്‍ബുദ്ധമത വിശ്വാസികളുടെ പതിനാലാമത് ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന് പറഞ്ഞത്.

ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന് ലാമ പറഞ്ഞു. “ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാള്‍ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.”

“ഭാവിയില്‍ നിങ്ങള്‍ രണ്ട് ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍, ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്‌നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. “ദലൈലാമ പറഞ്ഞു.

ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു.

ടിബറ്റന്‍ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ ജനിക്കുമെന്നാണ്. 1935ല്‍ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്.

അതേസമയം പുതിയ ദലൈലമായുടെ പദവി ടിബറ്റന്‍ ബുദ്ധവിശ്വാസികളുടെ ഈ വര്‍ഷം നടക്കുന്ന യോഗം തീരുമാനിക്കുമെന്ന് ദലൈലാമ പറഞ്ഞു. ഭൂരിപക്ഷം ടിബറ്റന്‍ ജനങ്ങളും ഈ നേതൃത്വം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംവിധാനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

1959ല്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായെത്തിയ ദലൈലാമ 60 വര്‍ഷമായി രാജ്യത്താണ് കഴിയുന്നത്. 1950ല്‍ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായണ് കാണുന്നത്. വടക്ക് കിഴക്കന്‍ ടിബറ്റിലെ താക്റ്റ്‌സെര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്‌സോയുടെ ജനനം.

We use cookies to give you the best possible experience. Learn more