ദല വേനല്‍ കൂടാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 8:34 am
കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികസനം ലക്ഷ്യമിട്ട് ദല സംഘടിപ്പിക്കുന്ന ” വേനല്‍ കൂടാരം ” 13.07 .2012 വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളീല്‍ വെച്ച് നടത്തുന്നു.ജ്യോതികുമാര്‍ നയിക്കുന്ന കേമ്പില്‍ വ്യക്തിത്വവികസനം ,കേരളം, ഭാഷ, സാഹിത്യം, ചിത്രരചന, നാടന്‍പാട്ട്, നാടന്‍ കളി സംബന്ധിച്ചുള്ള ക്ലാസ്സുകളും ചര്‍ച്ചയും ഉണ്ടായിരിക്കും…
കേരളത്തിലങ്ങോളമിങ്ങോളവും ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചുവരുന്ന, കുട്ടികളുടെ തിയേറ്ററായ “സണ്‍ഡെ തിയേറ്ററി”ന്റെ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍ അടക്കം വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അധ്യാപകര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്യാമ്പില്‍ ക്ലാസ് എടുക്കും..കൂടുതല്‍ വിവരങള്‍ക്ക് വിളിക്കുക…050 5451629